UPDATES

സോഷ്യൽ വയർ

‘ഈ ജാതി വെറിയും വച്ചുകൊണ്ടാണോ നിങ്ങള്‍ എന്നെ പഠിപ്പിച്ചത്’? ശബരിമലയില്‍ സ്ത്രീകള്‍ കയറിയതിനെ അധിക്ഷേപിച്ച അധ്യാപികയ്ക്ക് ഒരു വിദ്യാർത്ഥി നല്‍കിയ മറുപടി

ഒരിക്കലും നിങ്ങളിൽ നിന്നും ഇങ്ങനെ ഒരു മെസ്സേജ് ഞാൻ പ്രതീക്ഷിച്ചില്ല

ശബരിമലയിൽ കയറിയ സ്ത്രികൾക്ക് അഭിവാദ്യം അർപ്പിച്ചു സ്റ്റാറ്റസ് ഇട്ട വിദ്യാർത്ഥിക്ക് സ്ത്രീ വിരുദ്ധവും, ജാതീയ അധിക്ഷേപവും കലർന്ന വാട്സാപ്പ് സന്ദേശം അയച്ച അദ്ധ്യാപിക വിവാദ കുരുക്കിൽ. സുപ്രീം കോടതി വിധിക്കു ശേഷം ആദ്യമായി ശബരിമലയിൽ പ്രവേശിച്ച കനക ദുർഗ, ബിന്ദു എന്നിവർക്ക് അഭിവാദ്യം അർപ്പിച്ചു വിഷ്ണു വിജയൻ എഴുതിയ കുറിപ്പിന് മറുപടി ആയാണ് പ്ലസ് ടു അധ്യാപിക സിമി അധിക്ഷേപകരമായ സന്ദേശം അയച്ചത്.

അധ്യാപിക അയച്ച സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ട് അടക്കം പരസ്യപ്പെടുത്തി കൊണ്ട് വിഷ്ണു തന്നെയാണ് ഫേസ്ബുക്കിൽ കുറിച്ചത്. വിഷ്ണു വിജയൻറെ ഫേസ്ബുക് കുറിപ്പ് ഇതിനോടകം നവമാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്. ഇത്രയും ജാതിവെറിയും, സ്ത്രീ വിരുദ്ധതയും നിറഞ്ഞ ചിന്തകൾ വെച്ച് പുലർത്തി കൊണ്ട് എങ്ങനെ ഒരധ്യാപികക്ക് കുട്ടികളെ പഠിപ്പിക്കാൻ കഴിയുന്നു എന്ന് സോഷ്യൽ മീഡിയയിൽ ചോദ്യങ്ങൾ ഉയരുന്നുണ്ട്.

ശബരിമലയില്‍ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ ആണ് യുവതികള്‍ ദര്‍ശനം നടത്തിയത്. കഴിഞ്ഞ ദിവസം പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി പോകേണ്ടി വന്ന കനദുര്‍ഗ്ഗയും അഡ്വ. ബിന്ദുവുമാണ് ദര്‍ശനം നടത്തിയത്. ഇതോടെ ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകള്‍ക്ക് ശബരിമലയില്‍ ഉണ്ടായിരുന്ന വിലക്ക് നീക്കിയ സുപ്രീം കോടതി വിധിക്ക് പിന്നാലെ ആദ്യം പ്രവേശനം നടത്തിയ യുവതികള്‍ എന്ന ചരിത്രവും ഇരുവര്‍ക്കുമായി. യുവതികള്‍ ദര്‍ശനം നടത്തിയ വിവരം പോലീസും മുഖ്യമന്ത്രിയും സ്ഥിരീകരിച്ചിരുന്നു.

വിഷ്ണു ഫേസ്ബുക്കിൽ കുറിചതിപ്രകാരം:

ശബരിമലയിൽ കയറിയ സ്ത്രികൾക്ക് അഭിവാദ്യം അർപ്പിച്ചു സ്റ്റാറ്റസ് ഇട്ടതിനു മെസ്സേജ് അയച്ച ഏറ്റവും പ്രിയപ്പെട്ട പ്ലസ് ടു മാത്‌സ് പഠിപ്പിച്ച സിമി ടീച്ചർ അറിയുന്നതിന്.

ഒരിക്കലും നിങ്ങളിൽ നിന്നും ഇങ്ങനെ ഒരു മെസ്സേജ് ഞാൻ പ്രതീക്ഷിച്ചില്ല …

വാട്സാപ്പിൽ റിപ്ലൈ തരാൻ തോന്നിയില്ല പകരം ഞാൻ ഇവിടെ തരുന്നു

1)അമ്മയെ കേറ്റണോ അനിയത്തിയെ കേറ്റണോ എന്ന് ഞാൻ അല്ല തീരുമാനിക്കേണ്ടത് .അത് അവരുടെ ഇഷ്ടമാണ് അതിൽ അഭിപ്രയം പറയാൻ എനിക്കാവില്ല. അവർക്കു കേറണം എന്നാണ് ആഗ്രഹം എങ്കിൽ കേറുക തന്നെ ചെയ്യും ..കാരണം പരമോന്നത നീതി പീഠം അതിനുള്ള അവകാശം അവർക്ക് നൽകിയിട്ടിട്ടുണ്ട് ടീച്ചറേ അതെങ്ങനെ ജാതിവെറിയും ആയി നടക്കുന്ന നിങ്ങളോടു ഇത് പറഞ്ഞാൽ മനസ്സിലാകുമോ.

2) കൺസെഷൻ കൊണ്ടാണ് അഡ്മിഷൻ കിട്ടിയതെങ്കിൽ ടീച്ചറിനെന്താണ്? അതെന്റെ അവകാശമാണ്‌.

ഞാൻ പഠിക്കുന്ന കർണാടക സ്റ്റേറ്റ് യൂണിവേഴ്സിറ്റി ആണ് അവിടെ പുറത്തെ സ്റ്റേറ്റിൽ നിന്നും വരുന്നവർക്കൊന്നും കൺസെഷൻ ഇല്ല ..ആനുകൂല്യങ്ങൾ കിട്ടാൻ ഉള്ള അവകാശം ഉണ്ടെങ്കിലും അത് കിട്ടുന്നില്ല എന്ന് കൂടെ ചേർക്കുന്നു എത്ര കുട്ടികളെ നിങ്ങൾ പഠിപ്പിച്ചട്ടുണ്ടാകും .എത്രയും ജാതി വെറിയും മനസ്സിൽ വച്ച് കൊണ്ട് നിങ്ങൾക്ക് എങ്ങനെ പഠിപ്പിക്കാൻ സാധിച്ചു ?

ശബരിമല സ്ത്രീപ്രവേശനവിധി നടപ്പിലായാൽ ആത്മഹത്യ ചെയ്യാൻ തയ്യാറെന്ന് ശശികുമാരവർമ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍