UPDATES

സോഷ്യൽ വയർ

‘കാശ്മീരികൾക്ക് കിട്ടാനുള്ളത് വലിയ ഭാവി, നഷ്ടം രണ്ട് കുടുംബങ്ങൾക്ക് മാത്രം’; കാശ്മീർ ബില്ലിനെ പിന്തുണച്ച് ലഡാക് എംപിയുടെ പ്രസംഗം

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്ന പ്രമേയത്തില്‍ ലോക്സഭയിൽ നടന്ന ചൂടേറിയ ചർച്ചയിൽ ശ്രദ്ധേയമായി ലഡാക്കിൽ നിന്നുള്ള ജമിയാങ് സെറിംഗ് നംഗ്യാൽ എംപിയുടെ പ്രസംഗം. ബില്ലിനെ പിന്തുണച്ചും ബിൽ കാശ്മിരിൽ ഉണ്ടാക്കുന്ന മാറ്റങ്ങളെ കുറിച്ചുമായിരുന്നു എംപിയടെ പ്രസംഗം. പ്രധാനമന്ത്രി നരേന്ദമോദിയുൾപ്പെടെ പിന്നീട് ഇതിന്റെ വീഡിയോ ഷെയർ ചെയ്തിരുന്നു. തീർച്ചയായും കണ്ടിരിക്കേണ്ട പ്രസംഗം എന്ന കുറിപ്പോടെയായിരുന്നു മോദി ഈ പ്രസംഗം ട്വീറ്റ് ചെയ്തത്. നവ മാധ്യങ്ങളിൽ പിന്നീട് പ്രസംഗം വൈറാലാവുകയും ചെയ്തു.

കാശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിച്ച കേന്ദ്ര സർക്കാർ നടപടിയെ ശക്തമായി പിന്തുണച്ച ജമിയാങ് സെറിംഗ് സംസ്ഥാനം ഭരിച്ച പ്രാദേശക കക്ഷികളെ രൂക്ഷമായി വിമർശിക്കാനും തയ്യാറായി. ലഡാക്ക് ഇന്നും വികസനം എത്താത്ത അവസ്ഥയാണ്. അതിന് കാരണം കോൺഗ്രസാണ്. ആർട്ടിക്കിൽ 370 ആണ്. കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി ലഡാക്ക് കേന്ദ്ര ഭരണ പ്രദേശം എന്ന പദവിക്കായി കാത്തിരിക്കുകയാരുന്നു. അതാണിപ്പോൾ നടപ്പായിരിക്കുന്നത്.

കാശ്മീർ ഭരിച്ച ഒമർ അബ്ദുള്ളയുടെ നാഷണൽ കോൺഫറൻസും, മെഹബൂബ മുഫ്തിയുടെ പിഡിപിയും കുടുംബ സ്വത്ത് പോലെയാണ് കൈകാര്യം ചെയ്തിരുന്നത്. കാശ്മീരിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടത്താൻ അവർ തയ്യാറായിരുന്നില്ല, എന്നാൽ അവർക്ക് വേണ്ട തിരഞ്ഞെടുപ്പുകളിൽ മൽസരിക്കുമായിരുന്നു. കശ്മീർ തങ്ങളുടെ പൂർവ്വിക സ്വത്താണെന്ന് അവർ കരുതുന്നു,പുതിയ തീരുമാനം നടപ്പിലാവുന്നതോടെ നഷ്ടമാവുന്നത് രണ്ട് കുടുംബങ്ങൾക്കുള്ള ജോലിമാത്രമാണ്. അദ്ദേഹം പ്രസംഗത്തിൽ വ്യക്തമാക്കി.

പരമ്പരാഗത കാശ്മീരി വസ്ത്രം ധരിച്ചു കൊണ്ടായരുന്നു ജമിയാങ് സെറിംഗ് നംഗ്യാൽ ചർച്ചയിൽ പങ്കെടുത്തതെന്നതും ശ്രദ്ധേയമായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍