UPDATES

സോഷ്യൽ വയർ

വെറുപ്പിന്റെ വര്‍ത്തമാന സാഹചര്യത്തെ അകറ്റി നിര്‍ത്തണം; ആഷിഖ് അബുവും റീമയും

മട്ടന്നൂരില്‍ കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ ഇരട്ടിയില്‍ സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ എന്നിവര്‍ യൂത്ത് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു

വര്‍ഗ്ഗീയതയുടെയും വെറുപ്പിന്റെയും വര്‍ത്തമാന സാഹചര്യത്തെ അകറ്റിനിര്‍ത്താന്‍ ഇടതുപക്ഷത്തോട് ചേര്‍ന്നു നില്‍ക്കാനുള്ള ആഹ്വാനവുമായി ചലച്ചിത്ര പ്രവര്‍ത്തകര്‍.  കണ്ണൂരിലെ മട്ടന്നൂരിലും ഇരട്ടിയിലും നടന്ന സിപിഎം യുവജന സംഗമത്തില്‍ നടനും സംവിധായകനുമായ ആഷിഖ് അബു, റീമ കല്ലിങ്കല്‍, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയ കലാകാരന്മാരാണ് ഇടത് പക്ഷത്തിന് പിന്തുണയുമായി രംരത്തെത്തിയത്.

വോട്ടല്ല സ്ത്രീ സുരക്ഷയ്ക്കാണ് മുൻഗണയെന്ന്  വ്യക്തമാക്കിയ സര്‍ക്കാറിന് പിന്തുണ നൽകണമെന്ന് റിമ കല്ലിങ്കൽ ചടങ്ങിൽ ആവശ്യപ്പെട്ടു.   വന്‍ സ്വീകരണമായിരുന്നു പരിപാടിക്ക് ലഭിച്ചത്. മട്ടന്നൂരില്‍ കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ ഇരട്ടിയില്‍ സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ എന്നിവര്‍ യൂത്ത് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. മട്ടന്നൂരില്‍ എം ജിതേഷും ഇരട്ടിയില്‍ കെ ശ്രീധരനും അധ്യക്ഷനായി.

Read More : പ്രണയം പ്രതികാരമാകുമ്പോള്‍; വെട്ടിയും കുത്തിയും കത്തിച്ചും കൊന്നുകളയുന്ന പെണ്‍കുട്ടികളുടെ എണ്ണം ഞെട്ടിക്കുന്നത്

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍