UPDATES

സോഷ്യൽ വയർ

‘ഒഎംആർ പരീക്ഷാ സംവിധാനത്തിൽ ദൈവത്തിനുപോലും ഇടപെടാൻ കഴിയില്ല’; പി.എസ്.സി.യെ തകർക്കാനുള്ള ശ്രമമെന്ന് അശോകൻ ചരുവിൽ

കേരളത്തിലെ നമ്പർ വൺ കോളേജിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥി ടെസ്റ്റിൽ കൂടുതൽ മാർക്ക് നേടിയതിൽ അസ്വഭാവികതയില്ല.

യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥി സംഘട്ടനത്തിൽ പ്രതിയായ വിദ്യാർത്ഥി പി.എസ്.സി റാങ്ക് ലിസ്റ്റിൽ മുന്നിലെത്തിയെന്ന് റിപ്പോർട്ടുകളെ തുടർന്നുണ്ടായ വിവാദത്തിൽ പ്രതികരണവുമായി ചെറുകഥാകൃത്തും മുൻ പിഎസ്.സി അംഗവുമായ അശോകൻ ചരുവിൽ. വിഷയത്തിന് പിന്നാലെ പി.എസ്.സി യെ പ്രതിരോധത്തിൽ നിർത്താനുള്ള ശ്രമിക്കുന്നത് ദൗർഭാഗ്യകരമാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. OMR പരീക്ഷ നടത്തിയിട്ടാണ് റാങ്ക് ലീസ്റ്റ് തയ്യാറാക്കുന്നത്.

തികച്ചും സുതാര്യമായ സംവിധാനങ്ങളാണ് അതുസംബന്ധിച്ച എല്ലാ ഘട്ടത്തിലും നടക്കുന്നത്. ഭരണാധികാരികൾക്ക് പോയിട്ട് ദൈവത്തിനുപോലും അവിടെ ഇടപെടാൻ കഴിയില്ല. സിവിൽ പോലീസ് ഓഫീസറുടെ തസ്തികയിൽ ഇന്റർവ്യൂ ഇല്ലാത്തതു കൊണ്ട് ഇന്റർവ്യൂ ബോർഡിന്റെ മനോധർമ്മത്തിനും അവിടെ വകുപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

കേരളത്തിലെ നമ്പർ വൺ കോളേജിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥി ടെസ്റ്റിൽ കൂടുതൽ മാർക്ക് നേടിയതിൽ അസ്വഭാവികതയില്ല. ക്രിമിനൽ ആയതുകൊണ്ട് വാല്യുവേഷൻ ചെയ്യുന്ന കംപ്യൂട്ടർ മാർക്ക് കുറക്കില്ലെന്നും അദ്ദേഹം പറയുന്നു.

അശോകൻ ചരുവിലിന്റെ പോസ്റ്റിന്റെ പൂർണരൂപം…

യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥി സംഘട്ടനത്തിൽ പ്രതിയായ ഒരാൾ റാങ്ക് ലിസ്റ്റിൽ ഒന്നാമനായതിനെ മുൻനിർത്തി പി.എസ്.സി യെ പ്രതിരോധത്തിൽ നിർത്താനുള്ള ശ്രമിക്കുന്നത് ദൗർഭാഗ്യകരമാണ്. OMR പരീക്ഷ നടത്തിയിട്ടാണ് റാങ്ക് ലീസ്റ്റ് തയ്യാറാക്കുന്നത്. തികച്ചും സുതാര്യമായ സംവിധാനങ്ങളാണ് അതുസംബന്ധിച്ച എല്ലാ ഘട്ടത്തിലും നടക്കുന്നത്. ഭരണാധികാരികൾക്ക് പോയിട്ട് ദൈവത്തിനുപോലും അവിടെ ഇടപെടാൻ കഴിയില്ല. സിവിൽ പോലീസ് ഓഫീസറുടെ തസ്തികയിൽ ഇന്റർവ്യൂ ഇല്ലാത്തതു കൊണ്ട് ഇന്റർവ്യൂ ബോർഡിന്റെ മനോധർമ്മത്തിനും അവിടെ വകുപ്പില്ല.

കേരളത്തിലെ നമ്പർ വൺ കോളേജിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥി ടെസ്റ്റിൽ കൂടുതൽ മാർക്ക് നേടിയതിൽ അസ്വഭാവികതയില്ല. ക്രിമിനൽ ആയതുകൊണ്ട് വാല്യുവേഷൻ ചെയ്യുന്ന കംപ്യൂട്ടർ മാർക്ക് കുറക്കില്ല. ഇവിടത്തെ കക്ഷിക്കാകട്ടെ പരീക്ഷയിലെ മാർക്കിനു പുറമേ കായികതാരം എന്ന നിലയിൽ മറ്റുള്ളവർക്കില്ലാത്ത 13.58 വെയിറ്റേജ് മാർക്കുമുണ്ട്. കേവലം ഒരു മാർക്കിന്റെ വ്യാത്യസത്തിന് റാങ്കുകൾ മാറി മറിയുമ്പോൾ അധികമായി ലഭിക്കുന്ന 13.58 മാർക്ക് അതീവ നിർണ്ണായകമാണ്. ഇക്കാര്യമെല്ലാം കൃത്യമായി അറിയാമായിരുന്നിട്ടും മാതൃഭൂമി അടക്കമുള്ള പത്രങ്ങൾ പി.എസ്.സി.യെ സംശയത്തിന്റെ നിഴലിലേക്ക് വലിച്ചിഴക്കുന്നത് എന്തുകൊണ്ടാണ്? ഭരണഘടനയോടുള്ള യുദ്ധത്തെ മുൻനിർത്തി ഭരണഘടനാ, ജനാധിപത്യ സ്ഥാപനങ്ങളെ തകർക്കുക എന്നൊരു പരിപാടി കുറച്ചു കാലമായി രാജ്യത്ത് നടക്കുന്നുണ്ട്. അതിന്റെ ഭാഗമാണോ?

യൂണിവേഴ്സിറ്റി കോളേജിൽ ഉണ്ടായ വിദ്യാർത്ഥി സംഘട്ടനത്തെ ഉപയോഗിച്ച് മനുവാദി വർഗ്ഗീയതയുടെ മുഴുവൻ അജണ്ടകളും ഒന്നിച്ചു നടപ്പാക്കാൻ ശ്രമിക്കുന്നതു മണ്ടത്തരമാണ്. ഒന്നൊന്നായി പരിശ്രമിക്കൂ. “മെല്ലെത്തിന്നാൽ മുള്ളും തിന്നാം” എന്നുണ്ടല്ലോ?

അശോകൻ ചരുവിൽ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍