UPDATES

സോഷ്യൽ വയർ

ടാറ്റൂ കുത്തിയ ഫ്രീക്കത്തി ഡോക്ടര്‍-ചിത്രങ്ങള്‍ വൈറല്‍

കണ്ടുശീലിച്ച ഡോക്ടര്‍മാരെ പോലെയല്ല ഇവര്‍. ശരീരത്തില്‍ നിറയെ അണിഞ്ഞിരിക്കുന്ന ടാറ്റൂവും, മുടിയിലണിഞ്ഞിരിക്കുന്ന പലതരം വര്‍ണ്ണങ്ങളുമെല്ലാം നമ്മളെ അത്ഭുതപ്പെടുത്തും.

ഇവരെ കണ്ടാല്‍ ഡോക്ടര്‍ ആണെന്ന് തോന്നുകയേയില്ല. വസ്ത്രരീതിയും, മുടിയില്‍ നല്‍കിയിരിക്കുന്ന പലതരം നിറങ്ങളും, ശരീരത്തിലെ ടാറ്റൂവുമെല്ലാം ഇവരെ ഇതുവരെ പിന്‍തുടര്‍ന്നുവന്ന ഡോക്ടര്‍ സങ്കല്‍പ്പങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തുന്നു.

ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഈ ഡോക്ടറെ കണ്ടാല്‍ ‘ഡോക്ടര്‍ ആണെന്ന്’ ആരും പറയുകയില്ല. കാരണം നമ്മള്‍ കണ്ടുശീലിച്ച ഡോക്ടര്‍മാരെ പോലെയല്ല ഇവര്‍. ശരീരത്തില്‍ നിറയെ അണിഞ്ഞിരിക്കുന്ന ടാറ്റൂവും, മുടിയിലണിഞ്ഞിരിക്കുന്ന പലതരം വര്‍ണ്ണങ്ങളുമെല്ലാം നമ്മളെ അത്ഭുതപ്പെടുത്തും. കാണുന്നവര്‍ പുതു ഫാഷന്‍ പരീക്ഷണങ്ങളൊക്കെ നടത്തുന്ന ഒരു ‘യോയോ’ പെണ്‍കുട്ടിയായി മാത്രമേ ഇവരെ കാണുകയുള്ളൂ.

എന്നാല്‍ ഡോക്ടര്‍ സാറ ഗ്രേ ശരിക്കും ഒരു ഡോക്ടര്‍ തന്നെയാണ്. എല്ലാവിധ സങ്കല്‍പ്പങ്ങളേയും പൊളിച്ചുവാര്‍ക്കുന്ന ഡോക്ടര്‍. ഓസ്‌ട്രേലിയയിലെ ഏറ്റവും കൂടുതല്‍ ടാറ്റൂ അണിഞ്ഞ ഡോക്ടര്‍ എന്ന പേരിലാണ് ഡോക്ടര്‍ സാറ ഇപ്പോള്‍ അറിയപ്പെടുന്നത്.

വിശ്വസിക്കുന്നത് തന്റെ കഴിവിലാണ്, അതില്‍ വസ്ത്ര രീതിയോ, കാണാന്‍ എങ്ങനെയാണെന്നതൊന്നും പ്രശ്‌നമല്ലെന്ന് സാറ പറയുന്നു. ശസ്ത്രക്രിയയില്‍ പ്രാക്റ്റീസ് ചെയ്യുന്ന സാറയ്ക്ക് ഓര്‍ത്തോപീഡിക് സര്‍ജനാവാനാണ് ആഗ്രഹം. ശരീരം മുഴുവന്‍ ടാറ്റൂ പതിപ്പിച്ചിട്ടുള്ള സാറയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.

മതവിദ്വേഷ പ്രചാരണം നടത്തിയ ആകാശവാണി ഉദ്യോഗസ്ഥയെ പുറത്താക്കണമെന്ന് ആവശ്യം – കെ ആര്‍ ഇന്ദിരയ്‌ക്കെതിരെ പൊലീസില്‍ പരാതികള്‍; വ്യാപക പ്രതിഷേധം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍