സെപ്റ്റംബർ 6 ന് യൂട്യൂബില്‍ അപ്ലോഡ് ചെയ്ത വീഡിയോ ഇതിനകം 2 ദശലക്ഷത്തിലധികം ആളുകള്‍ കണ്ടു കഴിഞ്ഞു.
തിരശീലയിൽ ആകാംക്ഷയും ചിരിയും നൊമ്പരവും പടർത്തി ‘അവഞ്ചേഴ്സ് എൻഡ് ഗെയിം’ ഏറ്റവും കൂടുതല്‍ ബോക്സ് ഓഫീസ് കളക്ഷന്‍ റെക്കോര്‍ഡ് പിന്നിട്ട് ചരിത്രത്തിന്‍റെ ഭാഗമായി. അയേൺമാനും ക്യാപ്റ്റൻ അമേരിക്കയും ഹൾക്കിം തോറും ഒന്നിച്ചെത്തിയ ചിത്രം വലിയൊരു കാഴ്ച വിരുന്നാണ് സമ്മാനിച്ചത്.
എന്നാല്‍ അതിന്‍റെ അലയൊലികള്‍ അടങ്ങും മുന്‍പ് അതിലെ ഐതിഹാസികമായ അന്തിമ യുദ്ധരംഗം നൃത്തത്തിന്‍റെ രൂപത്തില്‍ അവതരിപ്പിച്ചുകൊണ്ട് ശ്രദ്ധപിടിച്ചുപറ്റിയിരിക്കുകയാണ് അരിസോണയിലെ സാഹുരിറ്റയില്‍നിന്നുള്ള ഒരുകൂട്ടം ഹൈസ്കൂള്‍ വിദ്യാർത്ഥികൾ.
പെർഫോമിംഗ് ആർട്സ് ഡാൻസ് ടീമിന്റെ ഭാഗമാണ്വാൾഡൻ ഗ്രോവ് ഹൈസ്‌കൂളിലെ ഈ വിദ്യാർത്ഥികൾ. എല്ലാ മാർവൽ ഹീറോകളേയും അണിനിരത്തിക്കൊണ്ടുള്ള പ്രകടനം കാണികളെ അക്ഷാരാര്‍ത്ഥത്തില്‍ സ്തബ്ധരാക്കി. സിനിമയിലെ ട്രാക്കും ഉദ്ധരണികളും അവര്‍ അതേപടി ഉപയോഗിച്ചിരുന്നു.
താനോസ് എല്ലാ ഇൻഫിനിറ്റി സ്റ്റോണുകളും ശേഖരിച്ച് ഒടുവിൽ അയൺ മാൻ പരാജയപ്പെടുന്നതുവരേയുള്ള സംഭവങ്ങളെല്ലാം (നിങ്ങൾ ഇതുവരെ സിനിമ കണ്ടിട്ടില്ലെങ്കിൽ ദയവായി ക്ഷമിക്കുക) എട്ട് മിനിട്ട് ദൈര്‍ഖ്യം മാത്രമുള്ള പ്രകടനത്തില്‍ മനോഹരമായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. സെപ്റ്റംബർ 6 ന് യൂട്യൂബില്‍ അപ്ലോഡ് ചെയ്ത വീഡിയോ ഇതിനകം 2 ദശലക്ഷത്തിലധികം ആളുകള്‍ കണ്ടു കഴിഞ്ഞു.