സഞ്ജീവിന് വേണ്ടി എന്നോടൊപ്പം പ്രാർത്ഥിക്കാനും സത്യവും നീതിയും ജയിക്കാൻ പ്രത്യാശിക്കാനും നിങ്ങളോട് എല്ലാം അപേക്ഷിക്കുന്നു.
ജനുവരി ആദ്യവാരം കോടതി ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ തടവിൽ കഴിയുന്ന മുൻ ഐ പി എസ് ഓഫീസറും, മോഡി വിരുദ്ധനുമായ സഞ്ജീവ് ഭട്ടിന് വേണ്ടി പ്രാർത്ഥിക്കാനും സത്യവും നീതിയും ജയിക്കാൻ പ്രത്യാശിക്കാനും ഭാര്യ ശ്വേതാ ഭട്ട് അഭ്യർത്ഥിച്ചു. ക്രിസ്മസ് ദിനത്തിൽ സമൂഹ മാധ്യമങ്ങളിലൂടെയാണ് ശ്വേത അഭ്യർത്ഥന നടത്തിയത്.
സെപ്തംബർ 5നാണ് മുൻ ഗുജറാത്ത് ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ട് അറസ്റ്റിലാകുന്നത്. 1998ൽ ബനസ്കാന്ത ജില്ലാ പൊലീസ് സൂപ്രണ്ടായിരുന്ന സഞ്ജീവ് ഭട്ട് കൈകാര്യം ചെയ്ത ഒരു കേസിൽ ഒരു വക്കീലിനെ കുടുക്കി എന്ന കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്. 1.5 കിലോഗ്രാം മയക്കുമരുന്ന് കൈവശം വെച്ചതിന് രാജ്പുരോഹിത് എന്ന ഈ വക്കീൽ അറസ്റ്റിലായിരുന്നു. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റാൻസസ് (NDPS) നിയമപ്രകാരമായിരുന്നു അറസ്റ്റ്. വക്കീലിനെ കുടുക്കാൻ വേണ്ടി വ്യാജമായി നിർമിച്ചെടുത്തതാണ് ഈ കേസെന്ന പരാതിയിൽ ചോദ്യം ചെയ്യലിനു വേണ്ടിയാണ് ഗുജറാത്ത് സിഐഡി സഞ്ജീവ് ഭട്ടിനെ സെപ്തംബർ 5ന് കസ്റ്റഡിയിലെടുത്തത്.
“ഇന്ന് ക്രിസ്മസിന് സഞ്ജീവ് ഭട്ടിനെ വീട്ടിൽനിന്നും അറസ്റ്റ് ചെയ്തിട്ട് 112 ദിവസങ്ങൾ തികയുന്നു .കോടതി വ്യവഹാരങ്ങളുടെ അപമാനകരമായ കാലവിളംബം കാരണം സെപ്റ്റംബർ മാസം മുതൽ അദ്ദേഹം അനാവശ്യമായ ശിക്ഷ അനുഭവിക്കുകയാണ്. ജാമ്യാപേക്ഷ കേൾക്കുക എന്ന് വളരെ ലളിതമായ പ്രക്രിയ പോലും കഴിഞ്ഞ മൂന്നര മാസമായി ചില രാഷ്ട്രീയ വ്യക്തിത്വങ്ങളെ തൃപ്തിപ്പെടുത്തുന്നതിനായി അനിശ്ചിതമായി നീട്ടിവെക്കപ്പെടുകയാണ്”. ശ്വേത പറഞ്ഞു.
കൊലപാതകികൾ പോലും കുറ്റവിമുക്തരാക്കപ്പെട്ടുമ്പോൾ നിരപരാധിയായ ഒരു മനുഷ്യന് രാഷ്ട്രീയ പകപോക്കലുകളുടെ പേരിൽ നിഷേധിക്കപ്പെടുന്നത് ജാമ്യം എന്ന ന്യായമായ ആവശ്യമാണ്. ഇത്തരമൊരു കാലതാമസം നീതീകരിക്കാവുന്നതാണോ ?? ന്യായമാണോ?? അവർ ചോദിച്ചു.
അജ്ഞതയും, അന്ധവിശ്വാസവും, അത്യാർത്തിയും, വെറുപ്പും, അക്രമവും നിറഞ്ഞുനിന്ന ഒരു കാലത്താണ് ജീസസ് പ്രത്യാശയുടെയും സാധ്യത്തിന്റെയും പവിത്രതയുടെയും പ്രതീകമായി ജന്മം കൊണ്ടത്. നാമിന്നു കടന്നുപോകുന്ന കാലവും അന്നത്തേതിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല.
പുതുവർഷത്തിൽ നീതിക്കായി പ്രതീക്ഷിക്കുകയും തിന്മയ്ക്കുമേൽ നന്മ നേടുന്ന വിജയത്തിന് കാത്തിരിക്കുകയും ചെയ്യാം. ജാമ്യാപേക്ഷ കേൾക്കാനായി കോടതി നിശ്ചയിച്ചുറപ്പിച്ച ദിവസം 2019 ജനുവരി 8 ആണ്. സഞ്ജീവിന് വേണ്ടി എന്നോടൊപ്പം പ്രാർത്ഥിക്കാനും സത്യവും നീതിയും ജയിക്കാൻ പ്രത്യാശിക്കാനും നിങ്ങളോട് എല്ലാം അപേക്ഷിക്കുന്നു.എല്ലാവർക്കും ക്രിസ്മസ് ആശംസകൾ! ദൈവം അനുഗ്രഹിക്കട്ടെ! ശ്വേത പറഞ്ഞു.
This is Shweta Sanjiv Bhatt,
Today, Christmas, marks the 112th day since Sanjiv was taken away from home. Since September, he has been maliciously penalised under… https://t.co/WSNvrM004M#EnoughIsEnough #JusticeforSanjivBhatt
— Sanjiv Bhatt (IPS) (@sanjivbhatt) December 25, 2018
സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് പൊലീസ് എന്ത് ചെയ്തു? ഈ ചോദ്യത്തിന്റെ ഉത്തരത്തിന് നമ്മുടെ ജീവന്റെ വിലയുണ്ട്