UPDATES

സോഷ്യൽ വയർ

ജീവന്‍ തിരിച്ചു കിട്ടിയതിനു പിറകെ ബംഗ്ലാദേശ് ക്രിക്കറ്റ് താരത്തിന് പ്രണയസാഫല്യം

ന്യൂസിലന്‍ഡിലുണ്ടായ അപ്രതീക്ഷിത വെടുവെയ്പ്പ് ഭീകരാക്രമണത്തില്‍ മലയാളികളടക്കം നിരവധി പേരാണ് കൊല്ലപ്പെട്ടത്

ന്യൂസിലന്‍ഡിലുണ്ടായ അപ്രതീക്ഷിത വെടുവെയ്പ്പ് ഭീകരാക്രമണത്തില്‍ മലയാളികളടക്കം നിരവധി പേരാണ് കൊല്ലപ്പെട്ടത്. എന്നാല്‍ അന്ന് വെടിവെയ്പ് നടന്ന ക്രൈസ്റ്റ് ചർച്ചിന് അടുത്ത് ബംഗ്ലാദേശ് ക്രിക്കറ്റ് ടീമും ഉണ്ടായിരുന്നു.  തലനാരിഴയ്ക്കാണ് അന്ന് ടീംമംഗങ്ങൾ ഇതില്‍ നിന്നും രക്ഷപ്പെട്ടത്. രക്ഷപ്പെട്ട് എത്തിയ ക്രിക്കറ്റ് താരത്തിന് ഇനി സന്തോഷത്തിന്റെ നാളുകളാണ്.

ബംഗ്ലാദേശ് ക്രിക്കറ്റ് താരം മെഹ്ദി ഹസ്സന്‍ വിവാഹിതനായി. മാര്‍ച്ച് 21-ന്‌ സുഹൃത്തായ റാബേയ അക്തര്‍ പ്രീതിയും മെഹ്ദിയും ബംഗ്ലാദേശിലെ കുല്‍നയില്‍ വെച്ചാണ് വിവാഹിതരായത്. വിവാഹ വാര്‍ത്ത താരം സമൂഹമാധ്യമങ്ങളിലൂടെയാണ് പങ്കുവെച്ചത്.

‘ഒരു പുതിയ ജീവിതം ആരംഭിക്കുകയാണ് ഇന്ന്. പുതിയ തുടക്കത്തിന് എല്ലാ ആരാധകരുടെയും ഉപദേഷ്ടാക്കളുടെയും അനുഗ്രഹങ്ങള്‍ ഉണ്ടാകണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു’ എന്നു തുടങ്ങുന്ന കുറിപ്പോടെയാണ് മെഹ്ദി വിവാഹ ചിത്രം പങ്കു വെച്ചത്.

 

Read More :ഇനി രാഷ്ട്രീയത്തില്‍ ഇല്ല, ശ്രദ്ധ ക്രിക്കറ്റില്‍; തരൂരിന് നന്ദി പറഞ്ഞ് ശ്രീശാന്ത്

 

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍