UPDATES

സോഷ്യൽ വയർ

ക്രിസ്മസ് പാപ്പയായി ഒബാമ എത്തി രോഗികളായ കുട്ടികൾക്ക് സമ്മാനവുമായി: വീഡിയോയും ചിത്രങ്ങളും ഏറ്റെടുത്ത് നവമാധ്യമങ്ങൾ

അദ്ദേഹത്തെ അപ്രതീക്ഷിതമായി കാണുമ്പോൾ കുഞ്ഞുങ്ങൾ സന്തോഷത്താൽ വിങ്ങിപ്പോട്ടുന്നത് കാണാം.

വാഷിംങ്ടണിലെ നാഷണൻ ചിൽഡ്രൻസ് ഹോസ്പിറ്റലിലേക്ക് ക്രിസ്മസ് പാപ്പ ഇത്തവണ നേരത്തേയെത്തി, രോഗികളായ കുട്ടികൾക്ക് കൈ നിറയെ സമ്മാനവുമായി എത്തിയത് മറ്റാരുമല്ല. മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ.

കുഞ്ഞുങ്ങളെടൊപ്പം കുറച്ചു നേരം ചിലവഴിച്ച ഒബാമ കുഞ്ഞുങ്ങളെ പരിപാലിക്കുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കും മറ്റ് സ്റ്റാഫുകൾക്കും നന്ദി അറിച്ചു. രണ്ട് പെൺകുട്ടികളുടെ പിതാവായ ഒബാമ വാഷ്ങ്ടണിലാണ് താമസം. കഴിഞ്ഞ കൊല്ലവും ക്രിസ്മസ് അപ്പൂപ്പനായി അദ്ദേഹം അവിടുത്തെ ഒരു സ്കൂളിൽ കുട്ടികളെ കാണാൻ എത്തിയിരുന്നു. ഒബാമയും ഭാര്യ മിഷേൽ ഒബാമയും കുട്ടികൾക്കായുള്ള ധാരാളം പ്രവർത്തനങ്ങളിൽ ഏർപ്പെടാറുണ്ട്.

ഹോസ്പിറ്റലിന്റെ ട്വിറ്റർ അക്കൗണ്ടിൽ അദ്ദേഹം അവിടെയെത്തിയ വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആ വിഡിയോ ‘Merry Christmas and happy holidays to the extraordinary kids, families, and staff at Children’s National. And thanks for humoring me as your stand-in Santa.’ എന്ന കുറിപ്പോടെ ഒബാമ ഷെയർ ചെയ്തതും ചിത്രവും വീഡിയോയും ട്വിറ്ററിലും മറ്റു സമൂഹ മാധ്യമങ്ങളിലും വൈറൽ ആയി.

രണ്ട് പെൺകുട്ടികളുടെ അച്ഛനായ തനിക്ക് രോഗികളായ കുട്ടികളുടെയും മാതാപിതാക്കളുടെയും അവസ്ഥ നന്നായി മനസിലാക്കുവാൻ കഴിഞ്ഞുവെന്നും, മിടുക്കരായ കുറെ കുട്ടികളെയും അവരുടെ മാതാപിതാക്കളെയും കാണാൻ സാധിച്ചതിൽ താൻ അതീവ സന്തുഷ്ടനാണെന്നും ഒബാമ ട്വീറ്റ് െചയ്തു.

അദ്ദേഹത്തെ അപ്രതീക്ഷിതമായി കാണുമ്പോൾ കുഞ്ഞുങ്ങൾ സന്തോഷത്താൽ വിങ്ങിപ്പോട്ടുന്നത് കാണാം. അവരെ ചേർത്തുപിടിച്ച് സമ്മാനങ്ങൾ കൊടുക്കുകയാണ് അദ്ദേഹം. ഏറെ ഹൃദ്യമായ ഈ രംഗങ്ങൾ അടങ്ങിയ വീഡിയോ ആണ് ഇന്നത്തെ ട്വിറ്റര് ട്രെൻഡിങ്ങിൽ നിറഞ്ഞു നിൽക്കുന്നത്.

രാഷ്ട്രീയ, സിനിമ, കായിക രംഗത്തെ പ്രഗത്ഭർ ഒബാമയുടെ ട്വീറ്റ് റീ ട്വീറ്റ് ചെയ്തിട്ടുണ്ട്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍