UPDATES

സോഷ്യൽ വയർ

കരയ്ക്കടിഞ്ഞ തിമിംഗലക്കൂട്ടത്തെ നാട്ടുകാര്‍ കടലിലേക്ക് തിരിച്ചയച്ചു -വീഡിയോ

ജോര്‍ജിയയുടെ തീരദേശ പ്രദേശങ്ങളില്‍ കരയ്ക്കടിഞ്ഞ തിമിംഗലങ്ങളെ രക്ഷിക്കാന്‍ നീന്തല്‍ക്കാരും വന്യജീവി സംരക്ഷകരും ഒത്തുകൂടി. ചിലര്‍ പങ്കുവെച്ച വീഡിയോകളില്‍ തിമിംഗലങ്ങളെ രക്ഷിക്കാന്‍ വേണ്ടി ആളുകള്‍ നടത്തിയ കഠിന ശ്രമങ്ങള്‍ കാണാന്‍ കഴിയും. 20 തിമിംഗലങ്ങളെങ്കിലും കരക്കടിഞ്ഞതായാണ് സാക്ഷിയായ ഡിക്‌സി മക്കോയ് പറയുന്നത്.

തീരത്തെത്തിയ തിമിംഗലങ്ങളെ കാണ്ടപ്പോള്‍ ആദ്യം ആളുകള്‍ പേടിക്കുകയാണുണ്ടായത്. എന്നാല്‍ പിന്നീട് ആളുകളെല്ലാവരും ഒരുമിച്ച്‌ചേര്‍ന്ന് തിമിംഗലങ്ങളെ കടലിലേക്കയക്കുകയായിരുന്നു. പൂര്‍ണ്ണ ആരോഗ്യമുള്ള തിമിംഗലങ്ങള്‍ തീരത്തേക്ക് കയറാന്‍ ശ്രമിച്ചത്. കരയും കടലിനുമിടയില്‍ തീരെ വെള്ളം കുറഞ്ഞ പ്രദേശങ്ങളിലായിരുന്ന തിമിംഗലങ്ങള്‍ അല്‍പ്പസമയംകൂടി അങ്ങനെ തുടര്‍ന്നിരുന്നെങ്കില്‍ അവ കൂട്ടത്തോടെ ചത്തുപോവാനും സാധ്യതയുണ്ടായിരുന്നു.

പൈലറ്റ് വിഭാഗത്തില്‍ പെട്ട തിമിംഗലങ്ങളാണ് ഇത്തരത്തില്‍ തീരത്തേക്ക് വന്നത്. പൈലറ്റ് തിമിംഗലങ്ങള്‍ ഡോള്‍ഫിന്‍ ഫാമിലിയില്‍ പെടുന്നവയാണ്. ആളുകളോട് കൂടുതല്‍ ഇണക്കമുള്ളതും, അടുപ്പം സൂക്ഷിക്കുന്നവരുമാണ് ഇവര്‍. സാധാരണ തിമിംഗലങ്ങളെക്കാള്‍ വലിപ്പക്കുറവായിരിക്കും ഇവയ്ക്ക്.

രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ജപ്പാന്‍ കണ്ട വന്‍ ദുരന്തങ്ങളിലൊന്ന്; ക്യോട്ടോ അനിമേഷന്‍ സ്റ്റുഡിയോയില്‍ കത്തിയമര്‍ന്നത് 33 പേര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍