ഇത് വേറിട്ടൊരു പ്രതിഷേധത്തിന്റെ വീഡിയോയാണ്. മുന്‍പും വ്യത്യസ്ഥ രീതിയില്‍ ബാദല്‍ യാത്രാ പ്രശ്‌നത്തെ അവതരിപ്പിച്ചിരുന്നു.
ഈ വീഡിയോ കണ്ടാല്‍ തോന്നുക ഒരു ബഹിരാകാശ സഞ്ചാരി ചന്ദ്രനിലൂടെ നടക്കുന്നു എന്നാണ്. എന്നാല്‍ ഇത് വേറിട്ടൊരു പ്രതിഷേധത്തിന്റെ വീഡിയോയാണ്. ബാംഗ്ലൂരിലെ ഒരു കലാകാരനാണ് തകര്‍ന്ന റോഡുകള്‍ നന്നാക്കാത്തതിനെതിരെ ഇത്തരത്തിലൊരു പ്രതിഷേധവുമായി രംഗത്തെത്തിയത്.
അധികൃതര്‍ക്കെതിരെ വേറിട്ടൊരു രീതിയില്‍ പ്രതിഷേധം അറിയിച്ച ഈ വീഡിയോയ്ക്ക് വ്യാപകമായ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്.
ബാദല്‍ നഞ്ചുന്ദസ്വാമി എന്ന തെരുവ് കലാകാരനാണ് ബഹിരാകാശ യാത്രികനെ പോലെ വേഷം കെട്ടി റോഡിലൂടെ നടക്കുന്നത്. വീഡിയോയുടെ തുടക്കത്തിലൊന്നും ഇത് റോഡാണെന്ന തോന്നല്‍ കാണുന്നവര്‍ക്ക് ഉണ്ടാവില്ല. പിന്നീട് അതിലെ കടന്നു പോവുന്ന വാഹനങ്ങളാണ് ഇത് റോഡാണെന്ന സൂചന നല്‍കുന്നത്.
മൂണ്‍വാക്ക് എന്നാണ് ഈ വീഡിയോയ്ക്ക് പേരിട്ടിരിക്കുന്നത്. തുങ്കനഗര്‍ മെയിന്‍ റോഡിലൂടെ നടക്കുന്ന ദൃശ്യങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്. മുന്‍പും വ്യത്യസ്ഥ രീതിയില്‍ ബാദല്‍ യാത്രാ പ്രശ്‌നത്തെ അവതരിപ്പിച്ചിരുന്നു.