UPDATES

സോഷ്യൽ വയർ

ജാനുവായി ഭാവന; 99ന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനു മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തില്‍ ജാനുവായി എത്തുന്നത് ഭാവനയും റാം ആയി എത്തുന്നത് ഗോള്‍ഡന്‍ സ്റ്റാര്‍ എന്നറിയപ്പെടുന്ന ഗണേഷ് ആണ്.

കേരളത്തിലുൾപ്പെടെ  ഏറെ ജനപ്രീതി നേടിയ ചിത്രമായിരുന്നു തമിഴ് സൂപ്പർ ഹിറ്റ്  96. ചിത്രം വന്‍ വിജയമായതിനെ തുടര്‍ന്ന് കന്നട, തെലുങ്ക് തുടങ്ങിയ ഭാഷകളിലേക്ക് റീമേക്ക് ചെയ്യുകയാണ് ചിത്രം. ഇപ്പോഴിതാ, 96-ന്റെ കന്നട പതിപ്പായ 99-ന്റെ ലൊക്കേഷന്‍ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.

99-ന്റെ ഷൂട്ടിങ് പൂര്‍ത്തിയായ ചിത്രങ്ങളാണ് വൈറലാകുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനു മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തില്‍ ജാനുവായി എത്തുന്നത് ഭാവനയും റാം ആയി എത്തുന്നത് ഗോള്‍ഡന്‍ സ്റ്റാര്‍ എന്നറിയപ്പെടുന്ന ഗണേഷ് ആണ്.

 

തമിഴില്‍ തൃഷയും വിജയ് സേതുപതിയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പ്രേം കുമാര്‍ സംവിധാനം ചെയ്ത 96-ന്റെ കന്നഡ പതിപ്പ് സംവിധാനം ചെയ്യുന്നത് പ്രീതം ഗുബ്ബിയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍