UPDATES

സോഷ്യൽ വയർ

അത്യാസന്ന നിലയിലുള്ള രോഗിയുമായി പോകുന്ന ആംബുലന്‍സിന് വഴി നല്‍കാതെ KL34-1196 രജി. നമ്പര്‍ എന്‍ഫീല്‍ഡ് / വീഡിയോ

ആംബുലന്‍സില്‍ ഉണ്ടായിരുന്ന വ്യക്തിയാണ് വീഡിയോ എടുത്തത്. വീഡിയോയില്‍ അത്യാസന്ന നിലയിലുള്ള രോഗിയെയും കാണാന്‍ സാധിക്കും.

അത്യാസന്ന നിലയിലുള്ള രോഗിയുമായി പോകുന്ന ആംബുലന്‍സിന് വഴി കൊടുക്കാത്ത ബൈക്ക് യാത്രികന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ഏറെ പ്രചരിക്കുന്നത്. ഡ്രൈവര്‍ തുടര്‍ച്ചയായി ഹോണ്‍ അടിച്ചിട്ടും വഴി നല്‍കാന്‍ ബൈക്ക് യാത്രികന്‍ തയ്യാറായില്ല. ആംബുലന്‍സില്‍ ഉണ്ടായിരുന്ന വ്യക്തിയാണ് വീഡിയോ എടുത്തത്.

വീഡിയോയില്‍ അത്യാസന്ന നിലയിലുള്ള രോഗിയെയും കാണാന്‍ സാധിക്കും.  KL34 – 1196 എന്ന രജിസ്‌ട്രേഷന്‍ നമ്പറുള്ള എന്‍ഫീല്‍ഡ് ഹരിപ്പാട് മുതല്‍ വഴി നല്‍കുന്നില്ലെന്നാണ് വീഡിയോയില്‍ പറയുന്നത്. എന്നാല്‍  റോഡിലൂടെ പോകുന്ന മറ്റ് വാഹനങ്ങളെല്ലാം ആംബുലന്‍സിനു കടന്നു പോകാന്‍ വഴിയൊരുക്കുന്നുണ്ട്. ബുള്ളറ്റ് യാത്രികന്‍ മാത്രം അതിനു തയ്യാറാകുന്നില്ലെന്നുള്ളത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

എമര്‍ജന്‍സി ലൈറ്റോടു കൂടി സൈറണ്‍ മുഴക്കിയ നരുന്ന വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ വഴി ഒരുക്കാത്തത് നിയമ ലംഘനമാണ്. എന്നാല്‍ അതെല്ലാം മറി കടന്നു കൊണ്ടാണ് ഇവിടെ ബൈക്ക് യാത്രികന്റെ സാഹസയാത്ര. ബൈക്ക് യാത്രികന്റെ ഈ പ്രവര്‍ത്തിക്കെതിരെ നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ വിമര്‍ശനവുമായി എത്തുന്നത്.

ഒരിക്കലും ന്യായീകരിക്കാന്‍ കഴിയാത്ത പ്രവര്‍ത്തിയാണ് അയാള്‍ കാട്ടിയത്. ബൈക്കിന്റെ നമ്പര്‍ വീഡിയോയില്‍ കാണാന്‍ സാധിക്കുന്നുണ്ട്. ആംബുലന്‍സിന്റെ വഴി തടഞ്ഞു വണ്ടി ഓടിച്ചതിന് ഇതിനു മുന്‍പ് കൊച്ചിയില്‍ ഒരാള്‍ക്കെതിരെ കേസെടുത്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍