UPDATES

സോഷ്യൽ വയർ

ഭൂമിയുടെ അധ്യാപകൻ സംഘപരിവാറുകാരൻ ആണെന്ന് ഞാൻ പ്രചരിപ്പിച്ചിട്ടില്ല; സാമൂഹ്യമായി ഒറ്റപ്പെടുത്താനുള്ള ഗൂഢാലോചന നടക്കുന്നു: ബിന്ദു തങ്കം കല്ല്യാണി

ശബരിമല ദര്‍ശനത്തിനു പോയതിന്റെ പേരില്‍ മകളെ ക്ലാസില്‍ വെച്ച് മാനസികമായി പീഡിപ്പിച്ചുവെന്ന് ആരോപണ വിധേയനായ അധ്യാപകനെ പിന്തുണച്ച് രംഗത്തെത്തിയ അഗളി സ്കൂൾ അധ്യാപികയ്ക്കെതിരെ ബിന്ദു തങ്കം കല്ല്യാണി. താൻ ശരിക്കും പറയാത്തതും ചെയ്യാത്തതുമായ കുറേ കാര്യങ്ങൾ എന്റെ തലയിൽ അടിച്ചേൽപ്പിച്ച് സാമൂഹ്യമായി ഒറ്റപ്പെടുത്താനുള്ള ഒരു ഗൂഢാലോചനയാണ് നടക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് ബിന്ദു തങ്കം കല്ല്യാണിയുടെ പോസ്റ്റ്. ഭൂമിയുടെ അധ്യാപകൻ സംഘപരിവാറുകാരൻ ആണെന്ന് ഞാൻ പ്രചരിപ്പിക്കുകയോ അങ്ങനൊരു പരാതി കൊടുക്കുകയോ ചെയ്തിട്ടില്ലെന്നും ബിന്ദു പറയുന്നു.

മകൾ ഭൂമിയെ സമാധാനപരമായ ഒരു മാനസികാന്തരീക്ഷമുള്ള സ്കൂളിലേക്ക് മാറ്റിച്ചേർക്കാം എന്നാണ് ചിന്തിച്ചത്. പക്ഷേ അവിടെ സംഘികൾ എത്തി പ്രിൻസിപ്പലിനെ ഭീഷണിപ്പെടുത്തി അഡ്മിഷൻ മുടക്കി. അപ്പോഴാണ് അഡ്മിഷൻ നിഷേധിച്ച വാർത്തകൾ വന്നത്. അതിന് പിന്നിൽ ആരോപണം ഉയരുന്നതുപോലെ താൻ പ്രവർത്തിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കുന്നു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മിത്രമാണെന്ന് ഭാവിച്ച Mithra Sindhu..

Mithra Sindhu ന്റെ പോസ്റ്റ് വായിച്ചത് ഇന്നലെയാണ്.. ഞാൻ ശരിക്കും ഞെട്ടിപ്പോയി. ഞാൻ പറയാത്തതും ചെയ്യാത്തതുമായ കുറേ കാര്യങ്ങൾ എന്റെ തലയിൽ അടിച്ചേൽപ്പിച്ച് സാമൂഹ്യമായി ഒറ്റപ്പെടുത്താനുള്ള ഒരു ഗൂഢാലോചന ഞാനതിൽ വായിച്ചു.. ശബരിമല Publicity Stunt ൽ തുടങ്ങി സദാചാരം കടന്ന് സാമ്പത്തിക അഴിമതിയിൽ എത്തും അതെന്ന് എന്നെനിക്കറിയാമായിരുന്നു..

അത് തന്നെയാണ് ഇപ്പോൾ സംഭവിച്ചത്..

Mithra Sindu വിന്റെ FB പോസ്റ്റ് ഒരു ഗൂഢാലോചനയുടെ ഫലമായി ഉണ്ടായതാണ്. കാരണം സിന്ധു പങ്കെടുക്കാത്ത എന്നാൽ ഞാനും ഭൂമിയും കമലും പത്മപ്രിയയും സ്കൂളിലെ HM, Principal മറ്റ് അധ്യാപകർ എല്ലാവരുമിരുന്ന ചർച്ചയിൽ സംസാരിച്ചതും അവർ ഇതേ വാദഗതികൾ കൊണ്ടുവരികയും ഞാൻ അതിനൊക്കെ മറുപടി പറഞ്ഞതുമാണ്. എന്നിട്ട് സിന്ധു നേരിട്ട് പങ്കെടുക്കാത്ത ഒരു മീറ്റിംഗിൽ നടന്ന ചർച്ചയെ വളച്ചൊടിച്ച് എന്തോ ഗൂഢഉദ്ദേശ്യത്തിന് ഉപയോഗിച്ചിരിക്കുകയാണ്..

1. ഭൂമിയുടെ അധ്യാപകൻ സംഘപരിവാറുകാരൻ ആണെന്ന് ഞാൻ പ്രചരിപ്പിക്കുകയോ അങ്ങനൊരു പരാതി കൊടുക്കുകയോ ചെയ്തിട്ടില്ല.

2. ഭൂമി ആ സ്കൂളിലേക്ക് ഇനി പോവില്ല എന്ന് പറഞ്ഞപ്പോൾ, കുറച്ച് ദിവസം പോകാതിരുന്നപ്പോൾ ഒന്നും ഞാൻ പരാതി കൊടുത്തിട്ടില്ല. ഭൂമിയെ സമാധാനപരമായ ഒരു മാനസികാന്തരീക്ഷമുള്ള സ്കൂളിലേക്ക് മാറ്റിച്ചേർക്കാം എന്നാണ് ചിന്തിച്ചത്. പക്ഷേ അവിടെ സംഘികൾ എത്തി പ്രിൻസിപ്പലിനെ ഭീഷണിപ്പെടുത്തി അഡ്മിഷൻ മുടക്കി. അപ്പോൾ അഡ്മിഷൻ നിഷേധിച്ച വാർത്തകൾ വന്നു..

ആ സമയത്ത് ഞാൻ നേരിട്ട ഒരു പ്രധാന ചോദ്യം എന്തുകൊണ്ട് എന്റെ സ്കൂളിൽ ഭൂമിയെ ചേർത്തില്ല എന്നാണ്.. സ്വാഭാവികമായും കൂട്ടുകാരിൽ നിന്നും അധ്യാപകനിൽ നിന്നും മാനസികമായ ക്ഷതമേറ്റ ഭൂമി ആ സ്കൂളിൽ തുടരാൻ ആഗ്രഹിക്കാത്തതാണ് കാരണം എന്ന് എനിക്ക് പറയേണ്ടി വന്നു.. വിദ്യാവനത്തിൽ ഭൂമി ചേരുകയും ഈ സാഹചര്യങ്ങൾ ഒന്നുമുണ്ടാകാത്തതും ആയ ഒരു സന്ദർഭത്തെക്കുറിച്ച് ചിന്തിച്ച് നോക്കൂ. അധ്യാപകനെതിരെ ഒരു പരാതിയും ഞങ്ങൾക്ക് പറയേണ്ടി വരുമായിരുന്നില്ല.. പക്ഷേ വിദ്യാവനത്തിൽ നാമജപക്കാർ തടഞ്ഞതുകൊണ്ടാണ് പരാതിപ്പെടേണ്ടി വന്നത്.. ആ പരാതിയിൽ സ്വാഭാവികമായും എന്തുകൊണ്ട് ആദ്യത്തെ സ്കൂളിൽ നിന്ന് മാറ്റി എന്ന് വിശദമായി പറയേണ്ടിയും വന്നു.. പരാതിയിൻമേൽ അന്വേഷണം നടക്കട്ടെ.. കള്ളമാണ് ഞാൻ പറഞ്ഞത് എന്ന് Mithra Sindu തെളിയിക്കട്ടെ..

2. ഒരു ആദിവാസി ചെറുപ്പക്കാരന്റെ ജീവിതത്തോടുള്ള ഉത്തരവാദിത്തം കൊണ്ടുള്ള ഒരു നിലപാടാണ് സിന്ധുവിന്റേത് എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്.. കാരണം മധുവിനെ അട്ടപ്പാടിയിൽ തല്ലിക്കൊന്നപ്പോൾ ഇവിടെ രാപ്പകൽ സമരം നടന്നു.. അങ്ങനെ പ്രതികളെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്ത ശേഷം സിന്ധുവിന്റെ കുറേ കണ്ണീർ പോസ്റ്റുകൾ കണ്ടിരുന്നു.. മധുവിന്റെ ഘാതകരായി ജയിലിൽ കഴിയുന്നവരുടെ നിരപരാധിത്വവും ദൈന്യതകളും വർണിച്ചു കൊണ്ട്.. കേരളത്തെ ഞെട്ടിച്ച അത്തരമൊരു ദുരന്ത ഘട്ടത്തിലും ഘാതകർക്ക് വേണ്ടി മുറവിളി കൂട്ടിയ സിന്ധുവിന്റെ രാഷ്ട്രീയവും നിലപാടുകളും എന്താണ്??അതേ ദൈന്യത, പ്രാരാബ്ധക്കഥകളാണ് സിന്ധു ഇവിടേയും വിളമ്പിയത്..

Read More: ബിന്ദു തങ്കം കല്യാണിയുടെ മകളുടെ വിദ്യാഭ്യാസം മുടങ്ങിയതില്‍ ആ അധ്യാപകനെ ക്രൂശിക്കുന്നതിന് മുമ്പ് ഇതൊന്നു വായിക്കുക

സുഹൃത്തേ..

നിങ്ങൾപ്പറയുന്ന ഈ ആദിവാസിച്ചെറുപ്പക്കാരനേപ്പോലെ ചിലപ്പോൾ ഒരു പെൺകുട്ടി എന്ന നിലയിൽ അതിലേറെയും കഷ്ടതകളിലൂടെ പൊരുതിക്കയറിവന്നവളാണ് ഞാനും.. പട്ടിണിയും ദാരിദ്ര്യവും കൂടപ്പിറപ്പുകളായിട്ടാണ് പിൻതുടർന്ന് നടന്നത്.. ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള വാശികൊണ്ട് ചവുട്ടിക്കയറിയതാണ് ഈ പടവുകൾ..

ഞാൻ വിജയിച്ചത് അധ്വാനിച്ചിട്ടാണ്.. അല്ലാതെ ആരോടും യാചിച്ചിട്ടല്ല. ബിരുദവും ബിരുദാനന്തര ബിരുദവും BEd ഉം SET ഉം ഉള്ള ഒരധ്യാപകന് എത്ര കൈയ്യബദ്ധം പറ്റും? മൂന്നോ നാലോ തവണ ഞാനും കമലും നിരന്തരമായി ഫോൺ വിളിച്ചതാണ്, മോളോട് അങ്ങനെ പെരുമാറരുത് എന്ന് പറഞ്ഞു കൊണ്ട്. പിന്നേയും പിന്നെയും അത് തന്നെ ആവർത്തിച്ചതിന്റെ മറുപടിയെന്താണ്?? അത്രയും താങ്ങാനാവാതെയാണല്ലോ അവൾ ആ സ്കൂളിലേക്കില്ല എന്ന് പറഞ്ഞത്.. ആ കുഞ്ഞിന്റെ മാനസികാവസ്ഥ നിങ്ങൾക്ക് പ്രശ്നമേയല്ലേ?? ഇപ്പോഴും ഭൂമി ആവർത്തിച്ചു പറയുന്നു അവൾ ആ സ്കൂളിലേക്കിനി ഇല്ലാന്ന്.. മിനിയാന്ന് കമലിനോടും കുക്കുവമ്മയോടും Adv Cuckoo Devaki ഭൂമി ഇത് തന്നെ ആവർത്തിച്ചു. അത് എന്റെ കുറ്റം കൊണ്ടാണോ?? സിന്ധു പലരോടും പോയി വിശദീകരിക്കുന്നത് കണ്ടു, ഭൂമി പോകാത്തതല്ലല്ലോ, അമ്മ വിടാത്തതല്ലേ എന്ന്. ഞാനവളെ തിരിച്ച് സ്കൂളിൽ വിടാൻ വിദ്യാവനത്തിലേക്ക് മാറ്റുന്നതിന് മുൻപ് പലവട്ടം ശ്രമിച്ചതാണ്. ഭൂമി കരച്ചിൽ തുടങ്ങിയപ്പോൾ ഞാൻ ആ ചർച്ച നിർത്തുകയും ചെയ്തു.

3.ശബരിമല വിഷയവുമായി ബന്ധപ്പെട്ട് മാനസിക സംഘർഷത്തിൽപ്പെട്ടതിനാൽ ഭൂമിക്കുണ്ടായ അനുഭവങ്ങളെ ഞങ്ങൾ മാനസിക വിഭ്രാന്തിയിൽപ്പെട്ട് തെറ്റിദ്ധരിച്ചു എന്നാണ് സിന്ധുവിന്റെ മറ്റൊരു ആരോപണം..

സുഹൃത്തേ..
ശബരിമലയിൽ ഞാനെന്തിന് പോയി എന്നതും പിന്നീടെന്തുണ്ടാവും എന്നും കൃത്യമായി ബോധ്യപ്പെട്ടിട്ടു തന്നെ പോയതാണ്.. Publicity Stunt എന്ന് നിങ്ങളിൽ ചിലരെന്നെ പരിഹസിച്ചിട്ടുമുണ്ട്.. അതത്ര സുഖമുള്ള പബ്ളിസിറ്റിയല്ല.. അത് ഇവിടുള്ളവർക്കറിയാം.. അതിന്റെ പിന്നിൽ വരുന്നതിനെ നേരിടാനുള്ള കരുത്തുണ്ടായിട്ട് പോയതാണ്.. അതിന് എനിക്ക് ശക്തമായ കാരണങ്ങളുണ്ട്.. അതിന് ഈ പൊതു സമൂഹവും ഗവണ്മെന്റും തരുന്ന പിന്തുണ ഔദാര്യമോ സിമ്പതിയോ അല്ല മറിച്ച് ബഹുമാനമാണ്. ചില അസന്നിഗ്ദ്ധ ഘട്ടങ്ങളിൽ നമുക്ക് വഴികാട്ടിയാവുന്നവരോടുള്ള ബഹുമാനം.. അല്ലാതെ ഉദ്ദിഷ്ട കാര്യത്തിനുള്ള ഉപകാരസ്മരണയായി പ്രദർശിപ്പിക്കേണ്ടതാണോ ആ പരസ്പ ബഹുമാനത്തിന്റെ നിലപാട് തറകൾ.. അത്തരം ഉപകാരസ്മരണകളെപ്പറ്റി സിന്ധു ഓർമ്മപ്പെടുത്തുന്നുണ്ട് പോസ്റ്റിൽ അതിവിശദമായി.. അഗളി സ്കൂളിനോടും കുട്ടികളോടും PTA യോടും എനിക്കാ ബഹുമാനം എന്നുമുണ്ട്.അത് സിന്ധു പറഞ്ഞത് കൊണ്ട് ഉണ്ടാവണ്ടേതല്ലല്ലോ?

സോഷ്യൽ മീഡിയയിലും എനിക്കെതിരെ കടുത്ത അപവാദ പ്രചരണങ്ങളാണ് സിന്ധു നടത്തുന്നത്.. എന്റെ സുഹൃത്തുക്കളുടെ inbox ൽvoice മെസേജുകളുടെ പ്രവാഹമാണ്.. സിന്ധു എഴുതിയ അസത്യങ്ങൾ കുത്തിനിറച്ച ആ പോസ്റ്റ് ഗ്രൂപ്പുകളിൽ നിന്നും ഗ്രൂപ്പുകളിലേക്ക് forward ചെയ്യാൻ സിന്ധു നിർബന്ധിക്കുകയാണെന്നും ചിലർ വന്നു പറഞ്ഞു..

ഞാൻ ചോദിക്കട്ടെ..

ഭൂമിയോട് അധ്യാപകനും കൂട്ടുകാരും മോശമായി പെരുമാറിയിട്ടില്ല എങ്കിൽ എന്തിനാണ് നിങ്ങൾ ഇങ്ങനെ panic ആകുന്നത്?? നിങ്ങൾ ഒരു ഗൂഢാലോചനയുടെ ഭാഗമായതുകൊണ്ടാണ് ഒരു ദൗത്യം പോലെ ഏറ്റെടുത്ത് എനിക്കെതിരെ നിങ്ങൾ കുപ്രചരണങ്ങൾ നടത്തുന്നത്..

ഇതവസാനിപ്പിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ മാനനഷ്ടത്തിന് ഞാൻ കേസ് കൊടുക്കും.. സാമൂഹ്യമായി അപഹസിച്ച് മാനസികമായി തകർത്ത് നിങ്ങളുടെ കാൽച്ചുവട്ടിലെത്തിച്ച്, നിങ്ങൾ പറയും പോലെ പ്രശ്നം പരിഹരിക്കാനുള്ള Cheap Game സിന്ധു നിർത്തണം.. ഇല്ലെങ്കിൽ ചിന്താശേഷിയുള്ള സമൂഹം നിങ്ങളുടെ കാപട്യം തിരിച്ചറിയും..

NB: എന്റെ സുഹൃത്തുക്കൾ എന്നെ അറിയുന്നവരാണ്.. എന്നെ വിളിച്ച് വിവരങ്ങൾ അറിയുന്നവരാണ്.. ഈ പരാതിയെ സംബന്ധിച്ച് സിന്ധു എന്നെ ഇത് വരെ വിളിച്ചിട്ടില്ല, ഭൂമിയോട് സംസാരിച്ചിട്ടുമില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍