UPDATES

സോഷ്യൽ വയർ

‘ഇടം തോളൊന്നു മെല്ലെ ചരിച്ച്’ കിടിലൻ ഒരു പിറന്നാൾ ആശംസ

പോസ്റ്റിൽ പക്ഷേ മോഹൻലാലിന് പകരം കെഎസ് ആർടിസി ബസ് തന്നെയാണുള്ളത്.

59-ാം പിറന്നാൾ ആഘോഷിച്ച മലയാളത്തിന്റെ സ്വന്തം ലാലേട്ടന് കിടിലൻ ആശംസ നേർ‌ന്ന് കെഎസ്ആർടിസി. സിനിമാലോകവും ആരാധകരും പ്രേക്ഷകരുമെല്ലാം താരത്തിന് ആശംസകൾ നേർന്ന് പോസ്റ്റിട്ടപ്പോൾ അതിനെ കടത്തി വെട്ടുന്നതായിരുന്നു കൊട്ടാരക്കര കെഎസ്ആർടിസിയുടെ ആശംസ. “ഇടം തോളൊന്നു മെല്ലെ ചരിച്ചു… ഹാപ്പി ബർത്ത്ഡേ ലാലേട്ടാ,” എന്ന് ആശംസിച്ചുകൊണ്ട് പോസ്റ്റ് ചെയ്തിരിക്കുന്ന പോസ്റ്റിൽ പക്ഷേ മോഹൻലാലിന് പകരം കെഎസ് ആർടിസി ബസ് തന്നെയാണുള്ളത്.

ഇടത് വശത്തേക്ക് ചരിഞ്ഞ് നില്‍‌ക്കുന്ന ബസിന്റെ ചിത്രം ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്തു. തോളൽപ്പം ചരിച്ചുള്ള നടത്തമാണ് മോഹൻലാലിന്റെ മാനറിസങ്ങളിൽ പ്രധാനമായി എല്ലാവരും എടുത്തുപറയാറുള്ള കാര്യങ്ങളിലൊന്ന്. അതേ സ്റ്റൈലിൽ ഇടതുവശം അൽപ്പം ചരിച്ച്, നിൽക്കുകയാണ് ബസ്.

നിപയെ അതിജീവിച്ച പേരാമ്പ്രയിലെ സൂപ്പിക്കട ഇന്നൊരു ചേരിതിരിവിന്റെ വക്കിലാണ്; ഒരു മഖ്ബറയുടെ പേരില്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍