ഹര്‍ത്താലില്‍നിന്ന് പിന്മാറണമെന്നാണ് എന്റെ പാര്‍ട്ടി ഉള്‍പ്പെടെ എല്ലാ പാര്‍ട്ടികളോടും പറയാനുള്ളത്.
നാളെ ശബരിമല കര്‍മസമിതി പ്രഖ്യാപിച്ച ഹര്‍ത്താലിന് ബിജെപിയും പിന്തുണ നല്കുമ്പോള് സോഷ്യല്‍ മീഡിയ ഓര്‍ത്തെടുക്കുന്നത് കഴിഞ്ഞയാഴ്ച്ച കണ്ണന്താനത്തിന്റേതായി പുറത്തുവന്ന പ്രസ്താവന. തെരുവിലിറങ്ങി ഹര്‍ത്താലിനെ നേരിടണം എന്നാണ് കണ്ണന്താനം അഭിപ്രായപ്പെട്ടത്. മലയാള മനോരമ പത്രത്തില്‍ അച്ചടിച്ചുവന്ന പത്ര കട്ടിംഗുകളും വൈറലാവുകയാണ്. ഒരു മാസത്തിനിടെ ബി ജെ പി പിന്തുണയ്ക്കുന്ന നാലാമത്തെ ഹർത്താൽ ആണ് ഇന്നത്തേത്.
ജനം തെരുവിലിറങ്ങി നട്ടെല്ലോടെ ഹര്‍ത്താലിനെ നേരിടണം. ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്ന എല്ലാ രാഷ്ട്രീയക്കാരെയും ജനം തോല്‍പ്പിക്കണം. ഹര്‍ത്താല്‍ നടത്തുന്നതിന് പകരം ജനങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കാനാണ് പാര്‍ട്ടികള്‍ തയാറാകേണ്ടത്. ഹര്‍ത്താലില്‍നിന്ന് പിന്മാറണമെന്നാണ് എന്റെ പാര്‍ട്ടി ഉള്‍പ്പെടെ എല്ലാ പാര്‍ട്ടികളോടും പറയാനുള്ളത്. ഹര്‍ത്താലുകള്‍ വീട്ടിലിരുന്ന് ആഘോഷിക്കുന്ന മലയാളികളുടെ സംസ്കാരം മാറണം. കണ്ണന്താനം പറഞ്ഞു.
അതെ സമയം ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ സാമാന്യ ജനജീവിതം ഉറപ്പ് വരുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹറ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്കി. ഏതെങ്കിലും വിധത്തിലുളള അക്രമത്തില്‍ ഏര്‍പ്പെടുകയോ സഞ്ചാര സ്വാതന്ത്ര്യം തടയുകയോ ചെയ്യുന്ന ഹര്‍ത്താല്‍ അനുകൂലികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുമുതല്‍ നശിപ്പിക്കുന്നവരുടെ കൈയ്യില്‍ നിന്ന് നഷ്ടത്തിന് തുല്യമായ തുക ഈടാക്കാന്‍ നിയമ നടപടി സ്വീകരിക്കും. ഇവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നോ, സ്വത്തു വകകളില്‍ നിന്നോ നഷ്ടം ഈടാക്കാനാണ് നടപടി സ്വീകരിക്കുക.
അക്രമത്തിന് മുതിരുകയോ നിര്‍ബന്ധമായും കടകളും സ്ഥാപനങ്ങളും അടപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നവരെ ഉടനടി അറസ്റ്റ് ചെയ്യുമെന്ന് സംസ്ഥാന പൊലീസ് മേധാവി വ്യക്തമാക്കി. കടകള്‍ തുറന്നാല്‍ അവയ്ക്ക് ആവശ്യമായ സംരക്ഷണം നല്‍കും. ബലം പ്രയോഗിച്ച് കടകള്‍ അടപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.