UPDATES

സോഷ്യൽ വയർ

പിണറായി വിജയനും പരിവാരങ്ങളും അറബിക്കടലിൽ മുങ്ങിത്താഴാന്‍ ഇനി ഏതാനും നാഴിക വിനാഴികകൾ മാത്രമെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍

തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് അയ്യപ്പ കര്‍മ്മ സമിതി സംഘടിപ്പിച്ച അയ്യപ്പ ഭക്ത സംഗമം സമാപിച്ചതിനു പിന്നാലെയാണ് സുരേന്ദ്രന്‍ ഇങ്ങനെ പറഞ്ഞത്

പിണറായി വിജയനും പരിവാരങ്ങളും അറബിക്കടലിൽ മുങ്ങിത്താഴാനിനി ഏതാനും നാഴികവിനാഴികകൾ മാത്രമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് അയ്യപ്പ കര്‍മ്മ സമിതി സംഘടിപ്പിച്ച അയ്യപ്പ ഭക്ത സംഗമം സമാപിച്ചതിനു പിന്നാലെ തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് സുരേന്ദ്രന്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്. സംഗമം ഉദ്ഘാടനം ചെയ്ത മാതാ അമൃതാനന്ദമായി ഉള്‍പ്പെടെയുള്ളവര്‍ സ്റ്റേജില്‍ നില്‍ക്കുന്ന ഫോട്ടോ സഹിതമാണ് സുരേന്ദ്രന്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ഇടക്കാലത്ത് നാസ്തികർ കയ്യടക്കി കൈവശം വെച്ച് നശിപ്പിച്ച ആധ്യാത്മിക കേരളം അയ്യപ്പനിലൂടെ ഒരു ജനത തിരിച്ചിങ്ങെടുക്കുകയാണ് എന്നും സുരേന്ദ്രന്‍ പോസ്റ്റില്‍ പറയുന്നു.

Also Read: ശ്രീനാരായണ ഗുരുവൊന്നും ആചാരങ്ങള്‍ ലംഘിച്ചിട്ടില്ല: അയ്യപ്പ ഭക്ത സംഗമത്തില്‍ അമൃതാനന്ദമയി

സുരേന്ദ്രന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം

കേരളം അതിന്റെ സ്വത്വം തിരിച്ചെടുക്കുകയാണ്. ഗുരുദേവനും ചട്ടമ്പിസ്വാമികളും അയ്യങ്കാളിയും മന്നത്താചാര്യനും അയ്യാ വൈകുണ്ഡസ്വാമികളുമടക്കം അനേകം മഹാരഥന്മാർ സ്വപ്നം കണ്ട നവോത്ഥാനകേരളം പുനർജ്ജനിക്കുകയാണ്. ഇടക്കാലത്ത് നാസ്തികർ കയ്യടക്കി കൈവശം വെച്ച് നശിപ്പിച്ച ആധ്യാത്മിക കേരളം അയ്യപ്പനിലൂടെ ഒരു ജനത തിരിച്ചിങ്ങെടുക്കുകയാണ്. പിണറായി വിജയനും പരിവാരങ്ങളും അറബിക്കടലിൽ മുങ്ങിത്താഴാനിനി ഏതാനും നാഴിക വിനാഴികകൾ മാത്രം….

Also Read: കേരള സര്‍ക്കാര്‍ ബ്രാഹ്മണരെ ദളിതരേക്കാള്‍ താഴ്ന്ന സാമ്പത്തികാവസ്ഥയിലെത്തിക്കാനുള്ള സോഷ്യലിസമാണ് നടപ്പാക്കിയതെന്ന് സെന്‍കുമാര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍