UPDATES

സോഷ്യൽ വയർ

വീടിന്റെ മേല്‍ക്കൂരയില്‍ ചുറ്റിക്കറങ്ങുന്ന കരിമ്പുലി-വീഡിയോ

വന്യമൃഗത്തെ ഈ വീട്ടില്‍ കണ്ടുവെന്ന പ്രദേശ വാസികളുടെ പരാതിയെ തുടര്‍ന്നായിരുന്നു പോലീസ് തിരച്ചില്‍ നടത്തിയത്.

ഫ്രാന്‍സില്‍ വീടുകളില്‍ വന്യമൃഗങ്ങളെ വളര്‍ത്തുന്ന ശീലമുണ്ട് ആളുകള്‍ക്ക്. ഇവിടുത്തെ വീടുകളില്‍നിന്ന് പാമ്പുകളേയും, സിംഹക്കുട്ടികളേയും പലപ്പോഴും പോലീസുകാര്‍ കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ വീട്ടില്‍ വളര്‍ത്തിയ കരിമ്പുലിയെയാണ് ഫ്രഞ്ച് പോലീസ് പിടികൂടിയിരിക്കുന്നത്.

വടക്കന്‍ ഫ്രഞ്ച് നഗരമായ ലില്ലിന് സമീപം വീടിന്റെ മേല്‍ക്കൂരയില്‍ ചുറ്റിത്തിരിയുന്ന രീതിയിലായിരുന്നു കരിമ്പുലിയെ കണ്ടെത്തിയത്. പോലീസ് വീട്ടില്‍ പരിശോധനക്കെത്തിയപ്പോള്‍ ഉടമസ്ഥന്‍ കരിമ്പുലിയെ പുറത്താക്കി ജനലിലൂടെ രക്ഷപെട്ടിരിക്കാം എന്നാണ് കരുതുന്നത്. അഗ്നിശമന സേന കരിമ്പുലിയെ പിടികൂടിയശേഷം ചിത്രങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റു ചെയ്തു.

മൂന്ന് നിലയുള്ള കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നില്‍ക്കുന്ന രീതിയിലായിരുന്നു കരിമ്പുലി. വന്യമൃഗത്തെ ഈ വീട്ടില്‍ കണ്ടുവെന്ന പ്രദേശ വാസികളുടെ പരാതിയെ തുടര്‍ന്നായിരുന്നു പോലീസ് തിരച്ചില്‍ നടത്തിയത്. മൃഗ ഡോക്ടറിന്റെ സഹായത്തോടെയാണ് കരിമ്പുലിയെ പിടികൂടിയത്. വന്യമൃഗങ്ങളെ വീട്ടില്‍ വളര്‍ത്തുന്നതിനുള്ള മുന്നറിയിപ്പുമായി കരിമ്പുലിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുകയാണ്.

ഡിമാന്റ് കുറവിന്റെ ‘അസുഖമുള്ള’ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് കോര്‍പറേറ്റ് നികുതിയിലെ ഇളവ് ഊര്‍ജ്ജം പകരുമോ?

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍