UPDATES

സോഷ്യൽ വയർ

സമൂഹം വേണ്ട വിധം ആദരിച്ചില്ലെങ്കില്‍ ‘പാവപ്പെട്ട പണക്കാര്‍’ എന്ത് ചെയ്യും? അതേ ബോബി ചെമ്മണ്ണൂരും ചെയ്യുന്നുള്ളൂ

മികച്ച ദുരിതാശ്വാസ പ്രവര്‍ത്തകനുള്ള പുരസ്‌കാരം ബോബി ഫാന്‍സ് ഹെല്‍പ്പ് ഡെസ്‌ക് തൃശൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ദിവസം ആദരിച്ചിരുന്നു.

സമൂഹം വേണ്ട വിധം ആദരിച്ചില്ലെങ്കില്‍ പാവപ്പെട്ട പണക്കാര്‍ എന്ത് ചെയ്യും. സ്വയം ആദരിക്കും. സ്വന്തം കാശ് മുടക്കി ആദരിക്കും. അതേ ബോബി ചെമ്മണ്ണൂരും ചെയ്യുന്നുള്ളൂ – മാധ്യമപ്രവര്‍ത്തകന്‍ കെ എ ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റാണ്. ഇത്തവണത്തെ മഴക്കെടുതിയുമായി ബന്ധപ്പെട്ട് മികച്ച ദുരിതാശ്വാസ പ്രവര്‍ത്തകനുള്ള പുരസ്‌കാരം ബോബി ചെമ്മണ്ണൂരിന് നല്‍കി, ബോബി ഫാന്‍സ് ഹെല്‍പ്പ് ഡെസ്‌ക് തൃശൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ദിവസം ആദരിച്ചിരുന്നു. ഈ വാര്‍ത്തയോടുള്ള പ്രതികരണമാണ് ഷാജിയുടെ പോസ്റ്റ്. തൃശൂര്‍ സാഹിത്യ അക്കാഡമി ഹാളിലാണ് ബോബി ചെമ്മണ്ണൂരിനെ, ബോബിയുടെ ആരാധക സംഘടന തന്നെ ആദരിച്ചത്.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചാക്ക് ചുമക്കുന്നത് അടക്കമുള്ള ബോബിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. നിക്ഷേപ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് വലിയ വിവാദമുണ്ടാക്കിയ ബോബി ചെമ്മണ്ണൂര്‍, നേരത്തെയും തന്റെ ആതുര സേവന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഫോട്ടോകള്‍ പ്രചരിപ്പിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍