UPDATES

സോഷ്യൽ വയർ

പാര്‍ലമെന്റില്‍ മാറിടം കാണുന്ന തരത്തിലുള്ള വസ്ത്രം ധരിച്ച് എത്തിയ വനിതാ എംപിക്ക് ബലാത്സംഗ ഭീഷണി

ബലാത്സംഗ ഭീക്ഷണി ഉണ്ടായതില്‍ ദുഖമുണ്ടെന്നും എന്നാല്‍ താന്‍ എങ്ങനെയായിരുന്നോ ഇതുവരെ അതില്‍ നിന്നും മാറാന്‍ തയ്യാറല്ലെന്നും അന പറഞ്ഞു.

പാര്‍ലമെന്റില്‍ മാറിടം കാണുന്ന തരത്തിലുള്ള വസ്ത്രം ധരിച്ച് എത്തിയ വനിതാ എംപിക്ക് ബലാത്സംഗ ഭീഷണി. പാര്‍ലമെന്റില്‍ ലോ-കട്ട് വസ്ത്രം ധരിച്ച് എത്തിയ ബ്രസീലിയന്‍ എം.പി അന പൗല ഡി സില്‍വയക്ക് നേരെയാണ് ബലാത്സംഗ ഭീഷണി ഉണ്ടായത്. 43 കാരിയായ അന പൗലയുടെ ചുവന്ന വസ്ത്രത്തിലുള്ള ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

സ്യൂട്ട് ധരിച്ച മധ്യ വയസ്‌കര്‍ക്ക് പകരം അനയെ കണ്ടതില്‍ ചിലര്‍ സന്തുഷ്ടടരാണെങ്കിലും ചിലര്‍ ഭീക്ഷണി പെടുത്തുകയും ചെയ്യുന്നുണ്ട്. ബലാത്സംഗ ഭീഷണിയും ഉണ്ടെന്നാണ് ബ്രസീലിയന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ബലാത്സംഗ ഭീഷണി ഉണ്ടായതില്‍ ദുഖമുണ്ടെന്നും എന്നാല്‍ താന്‍ എങ്ങനെയായിരുന്നോ ഇതുവരെ അതില്‍ നിന്നും മാറാന്‍ തയ്യാറല്ലെന്നും അന പറഞ്ഞു.

 

View this post on Instagram

 

Primeira sessão legislativa do ano! Agora é arregaçar as mangas e trabalhar!!! ❤?

A post shared by Ana Paula da Silva ?? (@deputadapaulinha) on

എല്ലാത്തിനും ഉപരി സന്തോഷവതിയായിരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. അങ്ങനെയാണ് എന്നെ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നത്. രാഷ്ട്രീയത്തില്‍ പുരുഷന്മാരുടെ വമ്പിച്ച സാന്നിധ്യം നമ്മെ ചുരുക്കുകയാണ് ചെയ്യുന്നത്. അത് നമ്മള്‍ സ്ത്രീകളെ പിന്തിരിപ്പിക്കുന്നവെന്നും അന പറഞ്ഞു.

ബ്രസീലിലെ സൗത്ത്-ഈസ്റ്റേണ്‍ കോസ്റ്റില്‍ ജനുവരിയില്‍ നടന്ന പാര്‍ലമെന്റ് തെരെഞ്ഞെടുപ്പില്‍ 50,000 വോട്ടുകളോടു കൂടിയാണ് അന ജയിച്ചത്. ബോംബിനാഹ്സ് നഗരത്തിലെ മുന്‍പ് മേയറായിരുന്നു ഇവര്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍