UPDATES

സോഷ്യൽ വയർ

ബോംബ് ഭീഷണിയെ തുടര്‍ന്ന് ഫേസ്ബുക്ക് ആസ്ഥാനം ഒഴിപ്പിച്ചു

ചൊവ്വാഴ്ച രാത്രിയോടെയാണ് ബോംബ് ഭീഷണി എത്തിയത്.

ബോംബ് ഭീഷണിയെ തുടര്‍ന്ന് ഫേസ്ബുക്ക് ആസ്ഥാനം ഒഴിപ്പിച്ചു. കാലിഫോര്‍ണിയയിലെ ഫേസ്ബുക്കിന്‍റെ ആസ്ഥാനത്തിലെ വിവിധ കെട്ടിടങ്ങളാണ് ഒഴിപ്പിച്ചത്. സന്‍ മെട്രോ ബോംബ് സ്ക്വാഡ് ഈ കെട്ടിടങ്ങളില്‍ വിശദമായ തിരച്ചില്‍ നടത്തുകയാണ്. ചൊവ്വാഴ്ച രാത്രിയോടെയാണ് ബോംബ് ഭീഷണി എത്തിയത്.

മെന്‍ലോ പാര്‍ക്കില്‍ ഓഫീസിലെ എല്ലാവരും തീര്‍ത്തും സുരക്ഷിതരാണ് എന്നാണ് മെന്‍ലോ പാര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്മെന്‍റ് ഉദ്യോഗസ്ഥന്‍ നിക്കോള്‍ ആക്കര്‍ സിഎന്‍എന്നിനോട് പറഞ്ഞു. ഇത്തരം സാഹചര്യങ്ങൾ സ്വീകരിക്കേണ്ട എല്ലാ നടപടികളും കൈകൊണ്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍