UPDATES

സോഷ്യൽ വയർ

സ്വീകരിക്കണമെന്ന ആവശ്യവുമായി മുന്‍ കാമുകി, വിവാഹ വേദിയില്‍ നിന്നിറങ്ങി പോയി വധു/ വീഡിയോ

എല്ലാം തന്റെ തെറ്റാണെന്നും ഒരു അവസരം കൂടി തരണമെന്നു പറഞ്ഞാണ് കാമുകി വരന്റെ കൈയ്യില്‍ പിടിച്ചും കാലില്‍ വീണും കരഞ്ഞത്

മുന്‍ കാമുകന്റെ വിവാഹത്തിനു സ്വീകരിക്കണമെന്ന ആവശ്യവുമായി വോദിയിലെത്തി കാമുകി. വധുവിന്റെ വേഷത്തിലാണ് കാമുകി എത്തിയത്. ഇതേ തുടര്‍ന്നു വധു വേദിയില്‍ നിന്നും ഇറങ്ങിപോയി. ചൈനയിലാണ് സംഭവം.

വേദിയില്‍ നിന്ന വരന്റെയും വധുവിന്റെയും അടുത്തേക്കു വന്ന മുന്‍ കാമുകി വരന്റെ കൈയ്യില്‍ പിടിക്കുന്നത് വീഡിയോയില്‍ കാണാം. എല്ലാം തന്റെ തെറ്റാണെന്നും ഒരു അവസരം കൂടി തരണമെന്നു പറഞ്ഞാണ് കാമുകി വരന്റെ കൈയ്യില്‍ പിടിച്ചും കാലില്‍ വീണും കരഞ്ഞത്. എന്നാല്‍ മുന്‍ കാമുകിയുടെ കൈ തട്ടി മാറ്റി വധുവിനെ ആശ്വസിപ്പിക്കുന്നതിനിടയില്‍ വീണ്ടും മുന്‍ കാമുകി വരന്റെ കൈയ്യില്‍ പിടിച്ചു കരയുകയുണ്ടായി.

കാമുകി വീണ്ടും കൈ പിടിച്ചു കരയാന്‍ തുടങ്ങിയതോടെ വരന്റെ കൈ തട്ടിമാറ്റി വധു വേദിയില്‍ നിന്നു ഇറങ്ങി പോയി. ഒപ്പം വരനും വേദിയില്‍ നിന്നും ഇറങ്ങി. ഒരു ബ്ലോഗറാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കു വെച്ചത്. യോജിച്ചു പോകാന്‍ പറ്റാത്തതിനാലാണ് വരന്‍ മുന്‍ കാമുകിയുമായുള്ള ബന്ധം ഉപേക്ഷിച്ചതെന്നു സ്റ്റാര്‍ വീഡിയോ റിപ്പോര്‍ട്ടു ചെയ്തു.

 

Read More : സ്ത്രീകള്‍ തുടകൾ അകത്തി വെച്ചിരുന്നാല്‍ എന്താ കുഴപ്പം? ഒരു കാര്‍ട്ടൂണില്‍ പ്രക്ഷുബ്ധമായി പാകിസ്ഥാന്‍

 

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍