UPDATES

സോഷ്യൽ വയർ

ചതിച്ച കാമുകന്റെ 20 കോടിയുടെ ബുഗാട്ടി ഷിറോണ്‍ കാര്‍ തകര്‍ത്ത് കാമുകി; എന്താണ് സത്യം?

ഹൈല്‍ ഹീല്‍ഡ് ചെരുപ്പ് കൊണ്ട് വിന്‍ഡ് ഷീല്‍ഡ് തകര്‍ത്തെന്നായിരുന്നു വാര്‍ത്തകള്‍.

‘തന്നെ ചതിച്ച കാമുകന്റെ 20 കോടിയുടെ ബുഗാട്ടി ഷിറോണ്‍ കാര്‍ തകര്‍ത്ത് കാമുകി’ ഇങ്ങനെ ഒരു കുറിപ്പോടെ ചതിയന്‍ എന്നും കാറില്‍ എഴുതിയതിന്റെയും തകര്‍ന്ന കാറിന്റെയും  വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഹൈല്‍ ഹീല്‍ഡ് ചെരുപ്പ് കൊണ്ട് വിന്‍ഡ് ഷീല്‍ഡ് തകര്‍ത്തെന്ന വാര്‍ത്തകള്‍ വ്യാജമാണെന്നാണ് ഒരു വിഭാഗം ആളുകള്‍ ആരോപിക്കുന്നുണ്ട്. ഹൈഹീല്‍ ചെരുപ്പു കൊണ്ട് അടിച്ചാല്‍ പൊട്ടുന്ന വിന്‍ഡ് ഷീല്‍ഡല്ല ബുഗാട്ടിയുടേതെന്നും പൊട്ടിയാല്‍ തന്നെ ചിത്രങ്ങളില്‍ കാണുന്നത് പോലെയല്ല എന്നാണ് ബുഗാട്ടി ആരാധകരുടെ വാദം.

ലോകത്തിലെ ഏറ്റവും വിലപിടിച്ച സൂപ്പര്‍ സ്‌പോട്‌സ് കാറുകളില്‍ ഒന്നാണിത്. പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത എത്താന്‍ ഷിറോണിന് 2.5 സെക്കന്‍ഡുകള്‍ മാത്രം മതി. കാരണം വ്യക്തമല്ലെങ്കിലും ഷിറോണിന്റെ വിന്‍ഡ് ഷീറ്റ് തകര്‍ന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.

Read More :മേജര്‍ രവിക്ക് എന്താണ് പറ്റിയത്? അന്തംവിട്ട് സംഘപരിവാര്‍ കേന്ദ്രങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍