UPDATES

സോഷ്യൽ വയർ

ബോംബെ ഐഐടി ക്ലാസ് മുറിയിൽ തെരുവ് പശു; ക്യാമ്പസ്സിൽ ഗോശാല വേണ്ടിവരുമെന്ന് അധികൃതർ

ഗോവധം വലിയ പ്രശ്നമായി മാറിയതോടെ കറവ വറ്റിയ പശുക്കളെ കർഷകർ തെരുവുകളിൽ ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്.

ബോംബെ ഐഐടിയുടെ ക്ലാസ് മുറിയിൽ പശു കയറിയിറങ്ങുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ലോകത്തിലെ ഏറ്റവും മികച്ച 200 വിദ്യാഭ്യാസ സ്ഥാപനങ്ങളിലുൾപ്പെട്ട ബോംബെ ഐഐടിയിൽ തെരുവുപശുക്കളുടെ ശല്യം രൂക്ഷമാണെന്ന് നേരത്തെ തന്നെ റിപ്പോർട്ടുണ്ടായിരുന്നു. വിദ്യാർത്ഥികളിൽ പലരും ഇവ കുത്താൻ വരുന്നതിനെക്കുറിച്ച് പരാതിപ്പെട്ടിരുന്നു.

ഈ മാസത്തിന്റെ ആദ്യത്തിൽ ഒരു വിദ്യാർത്ഥിയെ പശു കുത്തുകയും ചെയ്തിരുന്നു. ഇതിൽ പരാതി പറഞ്ഞിട്ടും അധികൃതർ നടപടിയൊന്നും എടുത്തില്ലെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നുണ്ട്.

കാമ്പസ്സിനകത്ത് ഗോശാല സ്ഥാപിക്കാനാണ് അധികൃതർ ആലോചിക്കുന്നത്. പ്രശ്നപരിഹാരത്തിന് വേറെ വഴിയില്ലാത്ത സ്ഥിതിയാണുള്ളത്.

ഗോവധം വലിയ പ്രശ്നമായി മാറിയതോടെ കറവ വറ്റിയ പശുക്കളെ കർഷകർ തെരുവുകളിൽ ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. ഉത്തരേന്ത്യൻ നഗരങ്ങളിലും ഗ്രാമങ്ങളിലും ഇത്തരം പശുക്കളുടെ സംരക്ഷണം വലിയ പ്രതിസന്ധിയായിരിക്കുകയാണ്. കറവ വറ്റിയവയെ സംരക്ഷിക്കാൻ സർക്കാർ പദ്ധതികളൊന്നും കാര്യക്ഷമമാകുന്നില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍