UPDATES

സോഷ്യൽ വയർ

ഇടിമിന്നലില്‍നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക്; സിസിടിവിയില്‍ പതിഞ്ഞത് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍-വീഡിയോ

മുന്നറിയിപ്പുകള്‍ ഗൗനിക്കാതിരിക്കുന്നത് ജീവന് ഭീഷണിയാകുമെന്ന് തെളിയിക്കുകയാണ് ഈ ദൃശ്യങ്ങള്‍.

അയാള്‍ ഇടി മിന്നലില്‍നിന്ന് രക്ഷപെട്ടത് തലനാരിഴക്കായിരുന്നു. ജാഗ്രതാ നിര്‍ദ്ദേശങ്ങളെ തളിക്കളയുന്ന ആളുകള്‍ക്ക് ഒരു മുന്നറിയിപ്പ് പോലെയായിരുന്നു ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപിച്ചത്.

ഇടിമിന്നലുള്ളപ്പോള്‍ തുറസായ ഇടങ്ങളില്‍ നില്‍ക്കരുതെന്ന നിര്‍ദേശത്തെ പലരും അവഗണിക്കാറുണ്ട്. എന്നാല്‍ ഈ നിര്‍ദേശങ്ങളെ ഗൗനിക്കാതിരിക്കുന്നത് ജീവന് ഭീഷണിയാകുമെന്ന് തെളിയിക്കുകയാണ് ഈ ദൃശ്യങ്ങള്‍.

തന്റെ ശരീരത്തില്‍ ഇടിമിന്നലേല്‍ക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യമാണ് സൗത്ത് കരോലിനയിലെ റോമുലസ് മക്‌നെയില്‍ എന്നയാള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മഴയും ഇടിമിന്നലും ഉള്ളപ്പോള്‍ തുറസായ സ്ഥലത്തുകൂടി കൂടചൂടി നടന്നുപോവുമ്പോഴാണ് മക്‌നെയിലിന് മിന്നലേറ്റത്. ചെറിയ പരിക്കുകളോടെ മക്‌നെയില്‍ രക്ഷപ്പെട്ടു. സിസിടീവി ക്യാമറയില്‍ ഈ ദൃശ്യങ്ങള്‍ പതിയുകയായിരുന്നു.

മിന്നലുള്ളപ്പോള്‍ പുറത്തിറങ്ങിയത് എത്രയും പെട്ടെന്ന് വീട്ടിലെത്തി എന്തെങ്കിലും കഴിക്കുന്നതിനുവേണ്ടിയായിരുന്നു എന്നാണ് മക്‌നെയില്‍ പറയുന്നത്.

മദ്യപിച്ച് ഡ്രൈവിങ്ങ്, ഫുട്പാത്തിൽ അപകടം സൃഷ്ടിച്ച് കാര്‍- വീഡിയോ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍