മോഷ്ടാവുമായുള്ള ബലപ്രയോഗത്തില്‍ യുവതി റോഡില്‍ വീഴുകയും ചെയ്യുന്നുണ്ട്.
തലസ്ഥാന നഗരമായായ ഡല്‍ഹി മോഷ്ടാക്കളുടെ വിഹാര കേന്ദ്രമാകുന്നു. ഡല്‍ഹിയിലെ ഇന്ദ്രപുരി എന്ന സ്ഥലത്ത് ഒരു യുവതിയുടെ മാല മോഷ്ടിക്കപ്പെടുന്ന സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. രാവിലെ നടക്കാന്‍ ഇറങ്ങിയ യുവതിയുടെ മാലയാണ് മോഷ്ടിക്കപ്പെട്ടത്. രണ്ട് യുവാക്കള്‍ യുവതിയുടെ പിറകിലൂടെ ബൈക്കില്‍ വരുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം.
ബൈക്കില്‍ നിന്നും ഓരാള്‍ ഇറങ്ങി പിറകിലൂടെ മാല പൊട്ടിക്കാനായി യുവതിയെ ആക്രമിക്കുന്നതും മറ്റേയാള്‍ ബൈക്ക് തിരിച്ച് നിര്‍ത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തം. മോഷ്ടാവുമായുള്ള ബലപ്രയോഗത്തില്‍ യുവതി റോഡില്‍ വീഴുകയും ചെയ്യുന്നുണ്ട്. യുവതിയുടെ ബഹളം കേട്ട് ആളുകള്‍ എത്തിയപ്പോഴേക്കും മോഷ്ടാക്കള്‍ രക്ഷപ്പെട്ടു. മാല സംരക്ഷിക്കാന്‍ യുവതി ശ്രമിച്ചെങ്കിലും നടന്നില്ല.
Chilling footage of chain-snatching from #Delhi’s Inderlok has come to light in this #CCTV video | https://t.co/FAHzdk9TO8
(@AajGothi) pic.twitter.com/PU79e897vm— India Today (@IndiaToday) May 16, 2019
Read More : തകർത്ത വിദ്യാസാഗർ പ്രതിമയ്ക്കു പകരം വൻ പഞ്ചലോഹ പ്രതിമ നിർമിക്കുമെന്ന് പ്രധാനമന്ത്രിയുടെ വാഗ്ദാനം