UPDATES

സോഷ്യൽ വയർ

‘നിങ്ങള്‍ ഒരു യഥാര്‍ത്ഥ കായിക താരമല്ല, വര്‍ഗീയ വാദിയാണ്’; ഹര്‍ഭജന്റെ ചന്ദ്രയാന്‍ ട്വീറ്റിനെതിരെ രൂക്ഷ വിമര്‍ശനം

‘നിങ്ങളുടെ ട്വീറ്റ് തെറ്റാണ്, അത് ഇന്ത്യക്കാര്‍ക്ക് നാണക്കേടാണ്. ‘

ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. ചന്ദ്രയാന്‍-2 വിജയകരമായി വിക്ഷേപിച്ചതിനെക്കുറിച്ചുള്ള ഹര്‍ഭജന്റെ ട്വീറ്റിനെതിരെയാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. സിപിഎംഎല്‍ പോളിറ്റ് ബ്യൂറോ അംഗം കവിത കൃഷ്ണന്‍ അടക്കമുള്ളവര്‍ ഹര്‍ഭജന്റെ ട്വീറ്റിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

‘ചില രാജ്യങ്ങള്‍ക്ക് അവരുടെ ദേശീയ പതാകയില്‍ ചന്ദ്രനുണ്ട്. എന്നാല്‍ മറ്റ് ചില രാജ്യങ്ങളുടെ ദേശീയ പതാക ചന്ദ്രനിലുമുണ്ട്’ എന്ന് കുറിച്ചതിന് ശേഷം പാക്കിസ്ഥാന്‍ ഉള്‍പ്പടെയുള്ള മുസ്ലീം രാജ്യങ്ങളുടെ മാത്രം ചന്ദ്രക്കലയുള്ള പതാകളുടെ ചിത്രങ്ങളും അമേരിക്ക, റഷ്യ, ചൈന, ഇന്ത്യയുടെ പതാകകളും ചേര്‍ക്കുകയും ചെയ്തിരുന്നു ഹര്‍ഭജന്റെ ട്വീറ്റില്‍.

ഹര്‍ഭജന്റെ ട്വീറ്റ്

ഇതിനെതിരെ കവിത കൃഷ്ണന്‍ പ്രതികരിച്ചത് നേപ്പാളിന്റെ ചന്ദ്രക്കലയുടെ പതാക പോസ്റ്റ് ചെയ്ത് എഴുതിയത്. ‘ഇത് നേപ്പാളിന്റെ പതാകയാണ്. ഇതിലും ചന്ദ്രക്കലയുണ്ട്. എന്നാല്‍ ഇതില്‍ പറഞ്ഞിരിക്കുന്ന പതാകകള്‍ മുസ്ലീം രാജ്യങ്ങളുടേതാണ്. ഇതും ഇസ്ലാമോഫോബിയയുടെ ഭാഗമാണ്.’ എന്നാണ്.

ആശീഷ് ജോഷി ഇതിനെതിരെ പ്രതികരിച്ചത് ഇങ്ങനെയാണ്.-

‘നിങ്ങളുടെ ട്വീറ്റ് തെറ്റാണ്, അത് ഇന്ത്യക്കാര്‍ക്ക് നാണക്കേടാണ്.
നിങ്ങള്‍ ഒരു യഥാര്‍ത്ഥ കായിക താരമല്ല.
നിങ്ങള്‍ ഒരു വര്‍ഗീയ വാദിയാണ്.
നിങ്ങളുടെ വര്‍ഗീയ പരാമര്‍ശത്തിനെതിരെ ബിസിസിഐ നടപടിയെടുക്കുമെന്നും താങ്കളുടെ പെന്‍ഷന്‍ തടയുമെന്നും പ്രതീക്ഷിക്കുന്നു.
നിങ്ങളെക്കുറിച്ച് ലജ്ജ തോന്നുന്നു.’

ഹര്‍ഭജനെതിരെ വന്ന ട്വീറ്റുകള്‍

Explainer: ട്രംപ് പൊട്ടിച്ച കശ്മീര്‍ വെടിയുടെ ഗൂഢ ലക്ഷ്യം എന്ത്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍