UPDATES

സോഷ്യൽ വയർ

ഓരോ നിമിഷവും കുഞ്ഞിന്റെ ജീവന് വിലപ്പെട്ടതാണ്: നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി

ആംബുലൻസ് എത്രയും വേഗം ലക്ഷ്യസ്ഥാനത്തെത്തിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു

15 ദിവസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കുന്നതിനായി ആംബുലന്‍സിനു വഴി നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ജനങ്ങള്‍ക്കു നിര്‍ദ്ദേശവുമായെത്തിയത്. കുഞ്ഞിന്റെ ഹൃദയ ശസ്ത്രക്രിയക്കായി മംഗലാപുരത്തു നിന്നു തിരുവന്തപുരം ശ്രീചിത്ര മെഡിക്കല്‍ കോളേജിലേക്ക് വരുന്ന ആംബുലന്‍സ് കോഴിക്കോട് പിന്നിട്ടെന്നും KL 60, J 7739 എന്ന നമ്പര്‍ ആംബുലന്‍സിന് കടന്നു പോകാന്‍ വഴിയൊരുക്കണമെന്നും കുറിപ്പില്‍ പറയുന്നു.

കാസര്‍ഗോഡ് സ്വദേശികളായ സാനിയ- മിത്താഹ് ദമ്പതികളുടെ കുഞ്ഞിനെയാണ് ചികിത്സയ്ക്കായി തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നത്.

പോസ്റ്റ് പൂര്‍ണ്ണ രൂപത്തില്‍,

15 ദിവസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ ഹൃദയ ശസ്ത്രക്രിയക്കായി മംഗലാപുരത്തുനിന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് കൊണ്ടുവരികയാണ്. ആംബുലൻസ് കോഴിക്കോട് പിന്നിട്ടു. കാസർകോട് സ്വദേശികളായ സാനിയ – മിത്താഹ് ദമ്പതികളുടെ കുട്ടിയെയാണ് KL – 60- J 7739 എന്ന നമ്പർ ആംബുലൻസിൽ കൊണ്ടുവരുന്നത്. ഓരോ നിമിഷവും കുഞ്ഞിന്റെ ജീവന് വിലപ്പെട്ടതാണ്. ആംബുലൻസ് എത്രയും വേഗം ലക്ഷ്യസ്ഥാനത്തെത്തിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു’

Read More : ആര്‍ക്കാണ് ശശി തരൂരിനെ അപായപ്പെടുത്തേണ്ടത്? തിരഞ്ഞെടുപ്പ് കാലത്തെ ‘മനോഹര’മായ ആചാരപ്രകടനവുമായി സുരേഷ്ഗോപി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍