UPDATES

സോഷ്യൽ വയർ

‘വേനല്‍ ചൂടില്‍ സഹജീവികളെയും ഓര്‍ക്കണം’;നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി

ചൂട് കൂടുന്നതനുസരിച്ച് കാട്ടിൽ നിന്നും വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങാനുള്ള സാധ്യതയും കുറവല്ല

വേനല്‍ കാലത്തെ കടുത്ത ചൂടിനെ തുടര്‍ന്ന് മുന്‍കരുതല്‍ എടുക്കാന്‍ നിരവധി സന്ദേശങ്ങള്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മുന്നില്‍ എത്തിക്കുന്നുണ്ട്. ജനങ്ങളെ പോലെ തന്നെ സഹജീവികളും വേനല്‍ ചൂടിനെ അതിജീവിക്കാന്‍ പ്രയാസപ്പെടുന്നുണ്ട്. അതിനാല്‍ നമ്മുടെ സഹജീവികളെ സംരക്ഷിക്കാന്‍ നാം പാലിക്കേണ്ട നിര്‍ദ്ദേശവുമായി മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്.

ചിരട്ടയിലോ ചെറു പാത്രങ്ങളിലോ വീടിന്റെ പരിസരങ്ങള്‍ അല്പം വെള്ളം ദാഹിച്ചെത്തുന്ന പക്ഷി മൃഗാദികള്‍ക്കായി മാറ്റി വെയ്ക്കണമെന്നും അത് ഒരു ജീവന്‍ സംരക്ഷിക്കാന്‍ സഹായകമാകുമെന്നും പോസ്റ്റില്‍ പറയുന്നു. കാട്ടില്‍ അധിവസിക്കുന്ന പക്ഷിമൃഗാദികള്‍ക്ക് വെള്ളം എത്തിക്കാനുള്ള നടപടികള്‍ വനംവകുപ്പ് സ്വീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

പോസ്റ്റ് പൂര്‍ണ്ണരൂപത്തില്‍,

‘വേനലിലെ കടുത്തചൂട് നമ്മെ മാത്രമല്ല നമ്മുടെ സഹജീവികളെയും ദുരിതത്തിലാക്കുന്നതാണ്. പക്ഷികളും മൃഗങ്ങളുമെല്ലാം കനത്ത ചൂടിനെ അതിജീവിക്കാൻ പ്രയാസപ്പെടുന്നുണ്ട്. നാം നമ്മുടെ സഹജീവികളേയും പരിഗണിക്കേണ്ട സമയമാണിത്. ഒരു ചിരട്ടയിലോ ചെറിയ പാത്രങ്ങളിലോ വീട്ടുവളപ്പിൽ അല്പം വെള്ളം കരുതിവെക്കുന്നത് പക്ഷിമൃഗാദികൾക്ക് ഗുണം ചെയ്യും. ദാഹിച്ചെത്തുന്നവർക്ക് അത് വലിയ ആശ്വാസമാകും. നമ്മുടെ ചെറിയ പ്രവൃത്തി ഒരു ജീവൻ സംരക്ഷിക്കാൻ ഇടയാക്കും.

കാട്ടിൽ അധിവസിക്കുന്ന പക്ഷിമൃഗാദികൾക്ക് വെള്ളം എത്തിക്കാനുള്ള നടപടികൾ വനംവകുപ്പ് സ്വീകരിക്കുന്നുണ്ട്. താൽക്കാലിക കുളങ്ങളും മറ്റും ഉണ്ടാക്കി അവിടെ വെള്ളം എത്തിക്കുകയാണ് ചെയ്യുന്നത്. എങ്കിലും ചൂട് കൂടുന്നതനുസരിച്ച് കാട്ടിൽ നിന്നും വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങാനുള്ള സാധ്യതയും കുറവല്ല. അക്കാര്യത്തിൽ ആവശ്യമായ ജാഗ്രത പുലർത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു.’

 

 

Read More :കൊലയാളി തയ്യാറാക്കിയ വെറുപ്പിന്റെ മാനിഫെസ്റ്റോയെ തുടച്ചുനീക്കാനൊരുങ്ങി ന്യൂസിലാൻഡ്

 

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍