12 വയസ്സുകാരനായ യാങ് യാങ് എന്നു വിളിപ്പേരുളള ചിമ്പാന്‍സിയാണ് മൃഗശാലയിലെ കൂട്ടില്‍ നിന്നും പുറത്തു ചാടിയത്.
സന്ദര്‍ശകര്‍ക്കിടയില്‍ പരിഭ്രാന്തി പരത്തി ചൈനയിലെ ഹെഫൈ വൈല്‍ഡ് ലൈഫ് പാര്‍ക്കില്‍ നിന്നും ചിമ്പാന്‍സി രക്ഷപ്പെട്ടു. രക്ഷപ്പെടാനുള്ള ശ്രമത്തില്‍ ആള്‍ക്കൂട്ടത്തിലേക്കും കയറിവന്ന ചിമ്പാന്‍സി പാര്‍ക്കിലെ ഒരു ജീവനക്കാരനെ ചവിട്ടി വീഴ്ത്തുകയും ചെയ്തു. വെള്ളിയാഴ്ചയായിരുന്നു സംഭവം. 12 വയസ്സുകാരനായ യാങ് യാങ് എന്നു വിളിപ്പേരുളള ചിമ്പാന്‍സിയാണ് മൃഗശാലയിലെ കൂട്ടില്‍ നിന്നും പുറത്തു ചാടിയത്.
പൊട്ടിവീണ ഒരു മുള വടിയിലൂടെയാണ് ചിമ്പാന്‍സി കൂട്ടില്‍ നിന്നും ചാടിയതെന്നാണ് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. സംഭവത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയും മയക്കുവെടി വച്ച് ചിമ്പാന്സിയെ പിടികൂടി കൂട്ടില്‍ അടയ്ക്കുകയും ചെയ്തു. ചിമ്പാന്‍സി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഹെഫൈ പോലീസാണ് വീഡിയോ പുറത്തുവിട്ടത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് പേലീസ് അറിയിച്ചു.