UPDATES

സോഷ്യൽ വയർ

‘ഞാന്‍ മരിച്ചു എനിക്ക് ലീവ് അനുവദിക്കണം’, എട്ടാം ക്ലാസുകാരന്റെ അപേക്ഷ അനുഭാവപൂര്‍വ്വം പരിഗണിച്ച് പ്രിന്‍സിപ്പാള്‍

ലീവ് ലെറ്ററില്‍ ആഗസ്റ്റ് 20 രാവിലെ 10 മണിക്ക് താന്‍ മരിച്ചെന്നാണ് കുട്ടി എഴുതിയിരിക്കുന്നത്.

ഞാന്‍ മരിച്ചതിനാല്‍ എനിക്ക് പകുതി ദിവസം ലീവ് അനുവദിക്കണം എന്ന വിദ്യാര്‍ത്ഥിയുടെ അപേക്ഷ അനുവദിച്ചു നല്‍കി പ്രിന്‍സിപ്പാള്‍. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഈ ലീവ് ലെറ്ററിന്റെ ഉടമസ്ഥന്‍. സ്‌കൂളിലെ പ്രിന്‍സിപ്പാളാകട്ടെ ലീവ് ലെറ്റര്‍ വായിക്കാതെ അവധി അനുവദിക്കുകയും ചെയ്തു.

ആഗസ്റ്റ് 20 നായിരുന്നു സംഭവം. ലീവ് ലെറ്ററില്‍ ആഗസ്റ്റ് 20 രാവിലെ 10 മണിക്ക് താന്‍ മരിച്ചെന്നാണ് കുട്ടി എഴുതിയിരിക്കുന്നത്.

ലീവ് ലെറ്റര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കുട്ടിയുടെ നിഷ്‌കളങ്കതയെക്കുറിച്ചു പറയുന്നവര്‍ പ്രിന്‍സിപ്പാളിന്റെ അശ്രദ്ധയെ വിമര്‍ശിക്കുന്നുമുണ്ട്. ലെറ്റര്‍ എഴുതിയ കുട്ടിയുടെ കൂട്ടുകാര്‍ ലെറ്റര്‍ കാണാന്‍ ഇടയായതിലൂടെയാണ് ഈ വാര്‍ത്ത പുറത്തു വരുന്നത്. എന്നാല്‍ കുട്ടിയുടെ മുത്തശ്ശി മരിച്ചെന്നും അത് കുട്ടി തെറ്റായി എഴുതിയതാണെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Read More :‘നീ മുകിലോ..”ഇന്നെനിക്ക് പൊട്ടുകുത്താന്‍..’ അനന്യയുടെ പാട്ടുകള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍