UPDATES

സോഷ്യൽ വയർ

വല്ല പശുക്കളും ആയിരുന്നു മേഘാലയയിലെ ഖനിയിൽ കുടുങ്ങിയത് എങ്കിൽ രക്ഷാപ്രവർത്തനം കുറച്ചു കൂടി കാര്യക്ഷമമായേനെ!

തായ്‌ ഗുഹയിൽ കുടുങ്ങിയ കുട്ടികളുടെയോ ചിലിയിലെ ഖനിത്തൊഴിലാളികളുടെയോ സമാനമായ അവസ്ഥയിലല്ല മേഘാലയയിൽ എലിപ്പോട്‌ കൽക്കരിത്തുരങ്കന്തിൽ കുടുങ്ങിയ തൊഴിലാളികളുടേത്‌ എന്നാണു മനസ്സിലാവുന്നത്‌. എന്നാലും ആ രണ്ടു സംഭവത്തിലും രാജ്യവും അന്താരാഷ്ട്ര സമൂഹവും ക്ഷണം സഹായത്തിനെത്തിയിരുന്നു.

തായ്‌ ഗുഹയിൽ കുടുങ്ങിയ കുട്ടികളുടെയോ ചിലിയിലെ ഖനിത്തൊഴിലാളികളുടെയോ സമാനമായ അവസ്ഥയിലല്ല മേഘാലയയിൽ എലിപ്പോട്‌ കൽക്കരിത്തുരങ്കന്തിൽ കുടുങ്ങിയ തൊഴിലാളികളുടേത്‌ എന്നാണു മനസ്സിലാവുന്നത്‌. എന്നാലും ആ രണ്ടു സംഭവത്തിലും രാജ്യവും അന്താരാഷ്ട്ര സമൂഹവും ക്ഷണം സഹായത്തിനെത്തിയിരുന്നു.

മേഘാലയയിൽ ദുരന്ത സ്ഥലത്തു പണിയെടുക്കുന്ന കേന്ദ്ര- സംസ്ഥാന ദുരന്ത നിവാരണ സേനകൾ തുരപ്പിൽ എഴുപതടി ഉയരത്തിൽ വെള്ളം കയറിയിട്ടുണ്ട്‌. സ്ഥലം മുഴുവൻ ചിലന്തിവല പോലെ എലിപ്പോട്‌ തുരങ്കങ്ങളാണ്‌, പത്തു 100 എച്ച്‌ പി പമ്പ്‌വേണം വെള്ളം കളയാൻ എന്ന് ആവശ്യപ്പെട്ടിട്ടും രണ്ട്‌ 25 എച്ച്‌ പി പമ്പുകളേ ലഭിച്ചുള്ളൂ. രണ്ടാഴ്ച ഇവ പ്രവർത്തിപ്പിച്ചിട്ടും വെള്ളം താഴുന്നില്ല ഇത്തരം തുരങ്കങ്ങളിൽ ദുരിത നിവാരണ സേനയ്ക്കു 30 അടിയിൽ താഴേയ്ക്കു ഡൈവ്‌ ചെയ്യാനാവില്ല, വെള്ളത്തിൽ നിന്നും അഴുകിയ മാംസത്തിന്റെ ദുർഗ്ഗന്ധം ഉയർന്നു തുടങ്ങി എന്നു പറഞ്ഞപ്പോൾ പോലും പ്രതികരിക്കാൻ പമ്പു നിർമ്മാണ കമ്പനിയായ കിർലോസ്കർ ബ്രദേർസ്സ്‌ ആണു മുന്നോട്ട്‌ വന്നത്‌.

തൊഴിലാളികൾ കുടുങ്ങി 15 ദിവസത്തിനു ശേഷം എയർ ഫോഴ്സിന്റെ ലോക്ക്‌ഹീഡ്‌ മാർട്ടിൻ പമ്പുകളുമായി തിരിച്ചിട്ടുണ്ട്‌. വിശാഖപട്ടണത്തു നിന്നും നേവി ഡൈവിംഗ്‌ ടീം പുറപ്പെടാൻ ഒരുങ്ങുന്നു എന്ന് വാർത്ത.

കുടുങ്ങിപ്പോയത്‌ വല്ല പശുക്കളുമായിരുന്നെങ്കിൽ നേരത്തേ റിസോഴ്സ്‌ മൊബിലൈസേഷൻ ഉണ്ടായേനെ.

(തായ്‌ലൻഡിലെ ഗുഹയിൽ കുടുങ്ങിയ കുട്ടികളെ തിരഞ്ഞു കേവ്‌ ഡൈവറും മെഡിക്കൽ ഡോക്റ്ററുമായ സുഹൃത്ത്‌ ഉപകരണങ്ങളുമായി ഇറങ്ങിയപ്പോൾ ക്രിസ്റ്റീന സെനാറ്റോ കുറിച്ചത്‌ ” മനുഷ്യർ വിജയിക്കട്ടെ, മനുഷ്യരുടെ മനുഷ്യസ്നേഹം വിജയിക്കട്ടെ, മനുഷ്യത്വത്തിന്റെ മഹാശക്തി വിജയിക്കട്ടെ” എന്നായിരുന്നു. )

ഫേസ്ബുക് പോസ്റ്റ്
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Explainer: തായ്‍ലൻഡിനേക്കാള്‍ അകലെയോ മേഘാലയ?എന്തുകൊണ്ട് ഖനിയില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ സാധിക്കുന്നില്ല?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍