UPDATES

സയന്‍സ്/ടെക്നോളജി

തിരഞ്ഞെടുപ്പ് ആവേശം ഫോണ്‍ ആപ്പുകളിലും

ആപ്പുകള്‍ എല്ലാം തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്.

ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്തോടെ ഇന്ത്യ ഒട്ടാകെ പലതരത്തിലുള്ള പ്രചാരണങ്ങള്‍ നടക്കുകയാണ്. ഈ സ്മാര്‍ട്ട് ഫോണ്‍ യുഗത്തില്‍ അതിന് ചേര്‍ന്നുള്ള പ്രചാരണങ്ങളും ആവേശത്തോടെ നടക്കുകയാണ്. ഇതോട് അനുബന്ധിച്ച് ഗൂഗില്‍ പ്ലേ സ്റ്റോറില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുെ തിരഞ്ഞെടുപ്പ് പ്രചാരണ ആപ്പുകളും എത്തി തുടങ്ങിയത്.

ദേശീയ പാര്‍ട്ടികളുടെ ആപ്പുകളും തിരഞ്ഞെടുപ്പിന്റെ ചരിത്രം അടങ്ങുന്ന ആപ്പുകളും ഇതില്‍ ലഭ്യമാണ്. കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന രഹിതമായ തിരഞ്ഞെടുപ്പ് ആപ്പുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍, പേരു പരിശോധിക്കാന്‍, പാര്‍ലമെന്റ് അംഗത്തിന്റെ റിപ്പോര്‍ട്ട് കാര്‍ഡ് തയ്യാറാക്കാന്‍ തുടങ്ങിയ പല വിധത്തിലുള്ള ആപ്പുകള്‍ ഉണ്ട്. എംപിമാരുടെ പ്രവര്‍ത്തനം വിലയിരുത്തി ജനങ്ങള്‍ക്ക് മാര്‍ക്ക് നല്‍കാനും, മണ്ഡലത്തിലെ പരിഹരിക്കാത്ത പ്രശ്നങ്ങള്‍ എഴുതാനും തുടങ്ങി എല്ലാം സജ്ജീകരണങ്ങളും ആപ്പില്‍ ഉണ്ട്.

ആപ്പുകള്‍ എല്ലാം തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. എല്ലാത്തിനും ഉപരി തിരഞ്ഞെടുപ്പ് വാര്‍ത്തകളും ലേഖനങ്ങളും ചിത്രങ്ങളുംമെല്ലാം ലഭിക്കുന്ന ആപ്പുകളും പ്ലേ സ്റ്റോറില്‍ ഉണ്ട്.

 

Read: ജെസിൻഡ ആര്‍ഡന്‍, ലോകം നിങ്ങളെ ആരാധിക്കുന്നു; ഹിജാബ് ധരിച്ച് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണാനെത്തിയ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിയെ അറിയാം

 

Read:ആകെ ‘ഷോക്ക്ഡ്’ ആണ് തോമസ് മാഷ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍