UPDATES

സോഷ്യൽ വയർ

ഐആര്‍സിടിസി സൈറ്റിലെ അശ്ലീല പരസ്യങ്ങളെക്കുറിച്ച് പരാതിയുമായി യുവാവ്; മാസ് മറുപടി നല്‍കി റെയില്‍വേ

ആനന്ദ് കുമാറിന്റെ ട്വീറ്റിന്റെയും ഐആര്‍സിടിസിയുടെ മറുപടിയുടെയും സ്‌ക്രീന്‍ ഷോട്ടുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഇന്ത്യന്‍ റെയില്‍വേയുടെ ട്രാവല്‍ ബുക്കിംഗ് സൈറ്റായ ഐആര്‍സിടിസിയിലെ അശ്ലീല പരസ്യങ്ങളെക്കുറിച്ച് പരാതി ഉന്നയിച്ച യുവാവിനെ വെട്ടിലാക്കി റെയില്‍വേ ഉദ്യോഗസ്ഥര്‍. കേന്ദ്ര റെയില്‍വേ മന്ത്രി, റെയില്‍വേ മന്ത്രാലയം, ഐആര്‍സിടിസി ഒഫീഷ്യല്‍ അക്കൗണ്ട് എന്നിവയെ ടാഗ് ചെയ്താണ് അശ്ലീല പരസ്യങ്ങളെക്കുറിച്ച് ആനന്ദ് കുമാര്‍ എന്നയാള്‍ ട്വിറ്ററില്‍ പരാതിയിട്ടത്.

‘ഐആര്‍സിടിസിയുടെ ടിക്കറ്റ് ബുക്കിംഗ് ആപ്പില്‍ തുടര്‍ച്ചയായി അശ്ലീലവും അസഭ്യവുമായ പരസ്യങ്ങളാണ് വരുന്നത്. ഇത് നാണക്കേടും അസ്വസ്ഥതയുമുണ്ടാക്കുന്നു’ എന്നാണ് പരസ്യങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് സഹിതം ആനന്ദ കുമാര്‍ പരാതി പറഞ്ഞത്. എന്നാല്‍ ഈ പരാതി ഇയാള്‍ക്ക് തന്നെ തിരിച്ചടിയായി മാറി. പരാതിയ്ക്ക് റെയില്‍വേ നല്‍കിയ മറുപടി ഇങ്ങനെ. ‘ഐആര്‍സിടിസി പരസ്യം വിതരണം ചെയ്യാന്‍ ഗൂഗിളിന്റെ പരസ്യ വിതരണ ടൂള്‍ ആയ എഡിഎക്‌സ് ആണ് ഉപയോഗിക്കുന്നത്. ഉപയേക്താക്കളെ കണ്ടെത്താനായി ഈ പരസ്യങ്ങള്‍ കുക്കികള്‍ ആണ് ഉപയോഗിക്കുന്നത്. ഉപയോക്താവിന്റെ ബ്രൗസിംഗ് സ്വഭാവവും ചരിത്രവും ഈ കുക്കികളില്‍ നിന്നും മനസിലാകുകയും അതനുസരിച്ച് പരസ്യം നല്‍കുകയുമാണ് ചെയ്യുന്നത്. അതായത് നിങ്ങള്‍ എന്ത് കാര്യമാണോ കൂടുതല്‍ തെരയുന്നത് അത് സംബന്ധിച്ച പരസ്യം പ്രത്യക്ഷപ്പെടും. അതുകൊണ്ട് ദയവായി താങ്കളുടെ എല്ലാ ബ്രൗസര്‍ കുക്കികളും ഡിലീറ്റ് ചെയ്യുകയും ഹിസ്റ്ററി ക്ലീന്‍ ചെയ്യുകയും ചെയ്യുക.’ എന്നായിരുന്നു ഐആര്‍സിടിസിയുടെ മറുപടി.

ആനന്ദ് കുമാറിന്റെ ട്വീറ്റിന്റെയും മറുപടിയുടെയും സ്‌ക്രീന്‍ ഷോട്ടുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. വടികൊടുത്ത് അടി വാങ്ങിയെന്നാണ് സോഷ്യല്‍ മീഡിയയിലെ ചിലര്‍ പറയുന്നത്. താന്‍ ഒരു മാന്യനാണെന്ന് അറിയിക്കാനുള്ള പാഴായ ശ്രമമെന്നാണ് ചിലര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ഒന്നു ചൊറിയാന്‍ ചെന്നു, തിരിച്ച് മാന്തി വിട്ടു എന്നാണ് മറ്റു ചിവരുടെ അഭിപ്രായം.

അതേസമയം അശ്ലീല കണ്ടന്റ് കാണാത്തവരുടെ ഫോണിലും ചിലപ്പോള്‍ ഇത്തരം പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് ചില സൈബര്‍ വിദഗ്ധരുടെ അഭിപ്രായം. അതിനാല്‍ തന്നെ പരാതി ഉന്നയിച്ച മനുഷ്യന്റെ അവസ്ഥ അറിയാതെ കളിയാക്കരുതെന്നും ചിലര്‍ പറയുന്നു.

read more:കൂടോത്രം, ബാധയൊഴിപ്പിക്കല്‍, വ്യാജ ചികിത്സ, സാമ്പത്തിക തട്ടിപ്പ്, കൊലപാതകങ്ങള്‍; പിന്നോട്ട് നടക്കുന്ന സാക്ഷര കേരളം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍