UPDATES

സോഷ്യൽ വയർ

പ്രണയദിനത്തില്‍ ബിജെപിക്ക് കോണ്‍ഗ്രസിന്റെ സമ്മാനം

ഓരോരുത്തര്‍ക്കും പ്രത്യക ക്യാപ്ഷന്‍ നല്‍കി കൊണ്ടാണ് കാര്‍ട്ടൂണുകള്‍ പോസ്റ്റ് ചെയ്തത്. കോണ്‍ഗ്രസിന്റെ ഒഫിഷ്യല്‍ ട്വിറ്റര്‍ പേജിലൂടെയാണ് ബി.ജെ.പിക്ക് വാലന്റൈന്‍സ് ഡേ ആശംസകള്‍ നേര്‍ന്നത്.

കമിതാക്കള്‍ മാത്രമല്ല വാലന്റൈന്‍സ് ഡേ ആഘോഷിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളും വാലന്റൈന്‍സ് ഡേ ആഘോഷമാക്കിയിരിക്കുകയാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ( ഐ.എന്‍.സി ) ,ബി.ജെ.പിക്ക് വാലന്റൈന്‍സ് ഡേ ആശംസകളറിയിച്ച് കൊണ്ടിട്ട പോസ്റ്റുകളാണ് ഇപ്പോള്‍ വൈറലാകുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി പ്രസിഡന്റ് അമിത് ഷാ, റെയില്‍ വേ മന്ത്രി പീയുഷ് ഗോയല്‍, പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ടെക്‌സ്‌റ്റൈല്‍ മന്ത്രി സ്മൃതി ഇറാനി തുടങ്ങിയവരുടെ കാര്‍ട്ടൂണുകള്‍ പങ്കുവെച്ചാണ് കോണ്‍ഗ്രസ് വാലന്റൈന്‍സ് ഡേ ആശംസകള്‍ നേര്‍ന്നത്.

ഓരോരുത്തര്‍ക്കും പ്രത്യക ക്യാപ്ഷന്‍ നല്‍കി കൊണ്ടാണ് കാര്‍ട്ടൂണുകള്‍ പോസ്റ്റ് ചെയ്തത്. കോണ്‍ഗ്രസിന്റെ ഒഫിഷ്യല്‍ ട്വിറ്റര്‍ പേജിലൂടെയാണ് ബി.ജെ.പിക്ക് വാലന്റൈന്‍സ് ഡേ ആശംസകള്‍ നേര്‍ന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍