UPDATES

സോഷ്യൽ വയർ

പകയും അഹങ്കാരവും അടക്കിവയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ പാർട്ടി ലേബല്‍ മാറ്റിവയ്ക്കുക; പികെ ശ്യാമളയ്ക്കെതിരെ പോരാളി ഷാജി

പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നവരുടെ ആത്മവിശ്വാസം തകർക്കുന്നതാണ് സിപിഎമ്മിന്റെ തണലിൽ വളർന്നവർ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ

ആന്തൂരിൽ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ സിപിഎം ഭരിക്കുന്ന പ്രതിനിധിയായ നഗരസഭാ അധ്യക്ഷയും കേന്ദ്ര കമ്മിറ്റി അംഗം എംവി ഗോവിന്ദൻമാസ്റ്ററുടെ ഭാര്യയുമായ ശ്യാമളയെ രൂക്ഷമായി വിമർശിച്ച് പോരാളി ഷാജി. സിപിഎം നിലപാടുകളെ സൈബറിടങ്ങളില്‍ പിന്തുണച്ചും എതിരാളികളെ രൂക്ഷമായി വിമർശിച്ചും രംഗത്തെത്തുന്ന പാർട്ടി അനുകൂല പേജായ പോരാളി ഷാജി ശക്തമായ ഭാഷയിലാണ് ശ്യാമളക്കെതിരെ വിമർശനം ഉന്നയിക്കുന്നത്.

പാർട്ടി പ്രതിനിധി ആയിരിക്കുമ്പോൾ മാനുഷികമായ വികാരങ്ങൾ അടക്കി വെക്കാൻ സാധിക്കണം. ദേഷ്യം, പക, അഹംകാരം ഇതൊക്കെ അടക്കി വെക്കാൻ സാധിക്കുന്നില്ലെങ്കിൽ പാർട്ടി ലേബൽ മാറ്റി വ്യക്തി മാത്രം ആയി തുടരുകയാണ് വേണ്ടതെന്നും ആവശ്യപ്പടുന്നു. ജനവികാരം കണ്ടില്ലെന്ന്​ നടിക്കരുത്. എന്ന് അവശ്യപ്പെടുന്ന കുറിപ്പിൽ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്​ത സംഭവത്തിൽ നഗരസഭാ അധ്യക്ഷ ശ്യാമളക്കെതിരെ സി.പി.എം നടപടിയെടുക്കണം നിലപാട് വ്യക്തമാക്കുകയാണ് പോരാളി ഷാജി.

പോരാളി ഷാജിയുടെ പോസ്റ്റിന്റെ പൂർണരൂപം

ആന്തൂരിൽ കൺവെൻഷൻ സെന്‍ററിന്​ അനുമതി ലഭിക്കാത്തതിനെ തുടർന്ന്​ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്​ത സംഭവത്തിൽ നഗരസഭാ അധ്യക്ഷ ശ്യാമളക്കെതിരെ സി.പി.എം നടപടിയെടുക്കണം. ജനവികാരം കണ്ടില്ലെന്ന്​ നടിക്കരുത്.

പാർട്ടി പ്രതിനിധി ആയിരിക്കുമ്പോൾ മാനുഷികമായ വികാരങ്ങൾ അടക്കി വെക്കാൻ സാധിക്കണം. ദേഷ്യം, പക, അഹംകാരം ഇതൊക്കെ അടക്കി വെക്കാൻ സാധിക്കുന്നില്ലെങ്കിൽ പാർട്ടി ലേബൽ മാറ്റി വ്യക്തി മാത്രം ആയി തുടരുക.

അല്ലാതെ രണ്ടും കൂടി ഒരുമിച്ചു കൊണ്ട് പോയാൽ തുലയുന്നത് ഒരു ജനതയുടെ ജീവൻ പണയം വെച്ചു ഉണ്ടാക്കിയ പാർട്ടി അടിത്തറ ആണ് വ്യക്തിയെകാൾ പ്രസ്ഥാനമാണ് വലുത്. തെറ്റുണ്ടെങ്കിൽ തിരുത്തണം. യാതൊരു സംശയവുമില്ല.അത് പുറകോട്ടല്ല മുന്നിലേക്ക് തന്നെ നമ്മെ നയിക്കും. മറ്റുള്ള പാർട്ടിക്കാർ തെറ്റ്‌ ചെയ്യുതാലും അനുഭാവികളും പ്രവർത്തകരും വോട്ട്‌ ചെയ്യും സി.പി.എം തെറ്റ്‌ ചെയ്യുതാൽ ജനങ്ങൾ പൊറുക്കില്ല അത്‌ ഓർമ്മ ഉണ്ടാവണം ഒരോ നേതാക്കൾക്കും

EMS നും AKGക്കും നായനാർക്കും vട നും പിണറായിക്കും സ്വീകരിക്കാമെങ്കിൽ എന്തുകൊണ്ട്‌ അധ്യക്ഷക്ക്‌
നടപടിയില്ല. പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നവരുടെ ആത്മവിശ്വാസം തകർക്കുന്നതാണ് സിപിഎമ്മിന്റെ തണലിൽ വളർന്നവർ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ

പ്രവാസി സംരംഭകന്റെ ആത്മഹത്യ: ഹൈക്കോടതി സ്വമേധയാ കേസ്സെടുത്തു; പികെ ശ്യാമളയ്ക്കെതിരെ സിപിഎം നടപടിയെടുത്തേക്കും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍