ആപ്പില്‍ നിന്നും സി ആറിനെ സസ്‌പെന്‍ഡ് ചെയ്തിനെ പരിഹസിച്ച് ടി ജി മോഹന്‍ദാസ് ട്വീറ്റ് ചെയ്തിരുന്നു
ആം ആദ്മി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും തന്നെ സസ്‌പെന്‍ഡ് ചെയ്തതിനെ പരിഹസിച്ച് ട്വീറ്റ് ചെയ്ത ടി ജി മോഹന്‍ദാസിന് മറുപടി നല്‍കി സി ആര്‍ നീലകണ്ഠന്‍.
ജനാധിപത്യം പൂത്ത് കൊലമറിഞ്ഞ് കണ്ടം നിറഞ്ഞു കിടക്കുന്ന ആപ്പില്‍ നിന്നും ഒരു വിശദീകരണം പോലും ചോദിക്കാതെ എന്റെ സ്‌നേഹിതന്‍ സി ആര്‍ നീലകണ്ഠനെ പുറത്താക്കിയിരിക്കുന്നു. ഫാഷിസം എന്താണെന്നു മനസിലാകുന്നുണ്ടോ? ഇതായിരുന്നു സി ആറിനെയും ആം ആദ്മി പാര്‍ട്ടിയേയും പരിഹസിച്ചുകൊണ്ട് സംഘപരിവാറിന്റെ ബൗദ്ധിക നേതാവായ ടി ജി മോഹന്‍ദാസിന്റെ ട്വീറ്റ്. ഇതിനു മറുപടിയായി സി ആര്‍ നീലകണ്ഠന്‍ ആദ്യം പറഞ്ഞത്; പൂച്ചക്കാര് മണികെട്ടും എന്ന കാര്യത്തില്‍ കെജ്രിവാളും ഞാനും തമ്മില്‍ ഒരു ചെറിയ തര്‍ക്കം. പക്ഷെ മണി കെട്ടിയാല്‍ പോര. ചാക്കിലാക്കി കൊണ്ട് കളയുക തന്നെ വേണം എന്ന ധാരണയില്‍ ഞങ്ങള്‍ എത്തിയിട്ടുണ്ട്.
ഈ ട്വീറ്റുകള്‍ തന്റെ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തുകൊണ്ട് വീണ്ടും ടി ജി മോഹന്‍ദാസിനുള്ള മറുപടിയെന്നോണം സി ആര്‍ നീലകണ്ഠന്‍ ഇങ്ങനെയും കൂടി എഴുതി; വീട്ടില്‍ ചിലപ്പോള്‍ തര്‍ക്കം ഉണ്ടാകും. പക്ഷേ അതിനിടയിലേക്ക് വിഷ ജന്തുക്കള്‍ കയറി വന്നാല്‍ തല്ലിക്കൊല്ലുകയാണ് പതിവ്.