UPDATES

സോഷ്യൽ വയർ

ശരീരം വേര്‍പെടുത്തപ്പെട്ടതിനുശേഷം ജീവിതത്തിലേക്ക് ഫുട്‌ബോള്‍ കളിച്ച് കയറുന്ന സയാമീസ് ഇരട്ടകള്‍-വീഡിയോ

ഇന്ത്യയില്‍ നടന്നതില്‍ വിജയിച്ച ആദ്യത്തെ ക്രാനിയോപാഗസ് സയാമീസ് ഇരട്ടകളെ വേര്‍പെടുത്തുന്ന ശസ്ത്രക്രിയയാണിത്.

ജാഗയും ബാലിയയും ജനിച്ചത് തലകള്‍ തമ്മില്‍ ഒട്ടിച്ചേര്‍ന്ന സയാമീസ് ഇരട്ടകളായിട്ടായിരുന്നു. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ നടന്ന സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയിലൂടെയാണ് ഇവരെ വേര്‍പെടുത്തിയത്. രണ്ട് വര്‍ഷകാലത്തെ ചികിത്സക്ക് ശേഷം ഇവര്‍ സ്വന്തം നാടായ ഒഡീഷയിലേക്ക് മടങ്ങുകയാണ്.

സഹോദരന്റെ ശരീരവുമായി വേര്‍പെട്ടതിനുശേഷം കുട്ടികളിലൊരാള്‍ ആശുപത്രി ഇടനാഴിയില്‍ ഫുട്‌ബോള്‍ കളിക്കുന്ന വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരിക്കുകയാണ്. സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ വിജയിപ്പിച്ച ഡോക്ടര്‍മാരുടെ ടീമിനെ ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍ പ്രശംസിച്ചിരുന്നു. ഇന്ത്യയില്‍ നടന്നതില്‍ വിജയിച്ച ആദ്യത്തെ ക്രാനിയോപാഗസ് സയാമീസ് ഇരട്ടകളെ വേര്‍പെടുത്തുന്ന ശസ്ത്രക്രിയയാണിതെന്ന് അദ്ദേഹം എടുത്ത് പറഞ്ഞിരുന്നു. രണ്ട് കുട്ടികളും ജീവിതത്തിലേക്ക് സന്തോഷത്തോടെ മടങ്ങി വന്നിരിക്കുകയാണ്.

ആശുപത്രിയിലെ ഡോക്ടര്‍മാരില്‍ ചിലരും കുട്ടികള്‍ക്കൊപ്പം വീട്ടിലേക്ക് പോയി. ന്യൂറോളജിക്കല്‍ വിലയിരുത്തലുകളിലും കുട്ടികള്‍ ആരോഗ്യവാന്മാരാണെന്നും, അവരുടെ ശരീരഭാരം കൂടുന്നുണ്ടെന്നും ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ന്യൂറോ സര്‍ജന്‍ ഡോ.ദീപക് ഗുപ്ത പറയുന്നു. ബാലിയയ്ക്ക് ഇപ്പോഴും ട്യൂബിലൂടെയാണ് ഭക്ഷണം നല്‍കുന്നത്. ബാലിയയ്ക്ക് ഡോക്ടര്‍മാരുടെ പരിചരണം ആവശ്യമാണ്.

ഇതിനിടയിലാണ് ജാഗയുടെ ആശുപത്രി ഇടനാഴിയിലെ ഫുട്‌ബോള്‍ കളി സമൂഹിക മാധ്യമങ്ങള്‍ സ്‌നേഹത്തോടെ ഏറ്റെടുത്തത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍