UPDATES

സോഷ്യൽ വയർ

ആഘോഷത്തിനിടയില്‍ എത്തിയ ആംബുലന്‍സിന് വഴി നല്‍കി ഒരു നാട്

പാട്ടും നൃത്തവുമായി ആളുകള്‍ റോഡില്‍ തിങ്ങി നില്‍ക്കുകയായിരുന്നു

ആംബുലന്‍സിനു പോലും വഴി നല്‍കാന്‍ മടിക്കുന്ന കാലത്താണ് ആംബുലന്‍സിന് പോകാന്‍ ഒരു നാട് തന്നെ വഴി നല്‍കുന്നത്. ഈ നാടിന്റെ നാട്ടുകാരുടെയും മാതൃകാപരമായ പ്രവൃത്തി ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രശംസ ആര്‍ജ്ജിക്കുകയാണ്.

പാലക്കാട്ടെ മണ്ണാര്‍ക്കാട് ചെട്ടിവേലയ്ക്കിടയിലാണ് സംഭവം. പാട്ടും നൃത്തവുമായി ആളുകള്‍ റോഡില്‍ തിങ്ങി നില്‍ക്കുകയായിരുന്നു. ആ സമയത്താണ് സൈറനോടെ ആംബുലന്‍സ് അതുവഴി വേഗത്തില്‍ എത്തിയത്. ഒട്ടും ആലോചിക്കാതെ തന്നെ തിങ്ങി കൂടിയ ജനക്കൂട്ടം ഇരുവശങ്ങളിലേക്കും മാറി ആംബുലന്‍സിന് വഴി ഒരുക്കി.

ആംബുലന്‍സിനുള്ളിലെ രോഗിയോടുള്ള കരുതലും സ്‌നേഹവുമെല്ലാം ആളുകളുടെ പ്രവൃത്തിയില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കും. സമൂഹമാധ്യമങ്ങളില്‍ വന്‍ സ്വീകാര്യതയാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

 

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍