UPDATES

സോഷ്യൽ വയർ

ശബരിമല കയറാനെത്തിയ മനിതി നേതാവ് ശെൽവിക്ക് നേരെ സൈബർ ആക്രമണം

നേരത്തെ മല കയറാൻ ശ്രമിച്ച ആക്ടിവിസ്റ് രഹ്ന ഫാത്തിമ, അദ്ധ്യാപിക ബിന്ദു തങ്കം കല്യാണി, അടക്കമുള്ളവർക്ക് നേരെ രൂക്ഷമായ സൈബർ ആക്രമണം നടന്നിരുന്നു.

ശബരിമല കയറാനെത്തിയ മനിതി സംഘത്തിനെ നയിക്കുന്ന ശെല്‍വിയ്ക്ക് നേരെ സൈബര്‍ ആക്രമണം. ശെല്‍വിയുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ തെറിവിളികളുമായി എത്തിയിരിക്കുകയാണ് ശബരിമല യുവതീ പ്രവേശനത്തെ എതിര്‍ക്കുന്നവര്‍. കേട്ടാലറയ്ക്കുന്ന ഭാഷയിലാണ് ശെല്‍വിയെ പ്രതിഷേധക്കാര്‍ ചീത്ത വിളിക്കുന്നത്. മല കയറാന്‍ കേരളത്തിലേക്ക് വരേണ്ടെന്നും സഭ്യമല്ലാത്തതുമായ വാക്കുകള്‍ ഉപയോഗിച്ചാണ് ചീത്ത വിളി.

നേരത്തെ മല കയറാൻ ശ്രമിച്ച ആക്ടിവിസ്റ് രഹ്ന ഫാത്തിമ, അദ്ധ്യാപിക ബിന്ദു തങ്കം കല്യാണി, അടക്കമുള്ളവർക്ക് നേരെ രൂക്ഷമായ സൈബർ ആക്രമണം നടന്നിരുന്നു.

പമ്പയില്‍ തടയപ്പെട്ട മനിതി സംഘം ശബരിമല ദര്‍ശനത്തിനായി സന്നിധാനത്തേക്ക് തിരിച്ചെങ്കിലും പ്രതിഷേധം ശക്തമായതോടെ ഇവരെ പോലീസ് തിരിച്ചിറക്കിയിരുന്നു.

മനീതിയുടെ നേതൃത്വത്തിൽ 100 സ്ത്രീകൾ മല കയറാൻ എത്തുമെന്ന് സെൽവി ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഈ പോസ്റ്റിനു താഴെയാണ് മലയാളികളും, തമിഴരും ഉൾപ്പെടയുള്ളവർ തെറി വിളികളുമായി രംഗത്തെത്തിയിരിക്കുന്നത്.

ചെന്നൈ നഗരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘടനയാണ് മനിതി കൂട്ടായ്മ. തമിഴ്നാട്ടിലാണ് പിറവിയെങ്കിലും ദേശീയതലത്തിൽ താൽപര്യങ്ങളുള്ള ഒരു സംഘടനയാണിത്. ഈ സംഘടനയുടെ തുടക്കം തമിഴ്നാട്ടിലെ പ്രശ്നം ഉയർത്തിയായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. കേരളത്തിലെ പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിനിയായ ജിഷ കൊല ചെയ്യപ്പെട്ട സംഭവമാണ് ഈ സംഘടനയുടെ പിറവിക്ക് കാരണമായത്. സംഭവത്തിൽ പ്രതിഷേധമുള്ള സ്ത്രീകൾ ചെന്നൈ മറീന ബീച്ചിൽ ഒത്തുചേരുകയായിരുന്നു.

പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ക്രൂരമായി കൊല ചെയ്യപ്പെട്ട സംഭവം പാര്‍ലമെന്റിന്റെ ഇരുസഭകളിലും ചര്‍ച്ചയായ സമയത്ത് മറീന ബീച്ചിലെ മനീതിയുടെ പ്രതിഷേധം അടക്കമുള്ള സമരങ്ങൾ പ്രതിപാദിക്കപ്പെട്ടിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍