UPDATES

സോഷ്യൽ വയർ

വനിത മതിലിനുള്ള പിന്തുണ പിന്‍വലിച്ച മഞ്ജുവാര്യര്‍ക്കെതിരെ ഫേസ്ബുക്കിൽ വ്യക്തി അധിക്ഷേപവും, തെറി വിളിയും

നേരത്തെ വനിത മതിലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച പോസ്റ്റിനു കീഴിലും മഞ്ജു വാര്യർ വ്യാപകമായി ആക്രമിക്കപ്പെട്ടിരുന്നു.

ജനുവരി ഒന്നിന് സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വനിതാ മതിലിന് പിന്തുണ പിന്‍വലിച്ച നടി മഞ്ജുവാര്യര്‍ക്കെതിരെ സൈബര്‍ ആക്രമണം. ജനപ്രതിനിധികളും രാഷ്ട്രീയനേതാക്കളുമടക്കം മഞ്ജുവിനെതിരെ രംഗത്തെത്തിയതിന് പിന്നാലെയാണ് വ്യാപകമായ സൈബര്‍ ആക്രമണം. അതേ സമയം വനിത മതിലിനോട് യോജിക്കാനും വിയോജിക്കാനും അവകാശമുണ്ടെന്നും അതിന്റെ പേരിലുള്ള ആൾക്കൂട്ട ആക്രമങ്ങളോട് യോജിപ്പില്ലെന്നും നവമാധ്യമങ്ങളിൽ മറ്റു ചിലർ അഭിപ്രായപ്പെട്ടു.

എം.എം മണിയും പി.കെ ശ്രീമതിയും അടക്കമുള്ളവര്‍ മഞ്ജുവിന്റെ നിലപാടിനെ ചോദ്യം ചെയ്തു രംഗത്തെത്തിയതിനുപിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ വ്യക്തിപരമായി അധിക്ഷേപിച്ചു വരെ ചിലർ രംഗത്തെത്തിയത്. വനിതാ മതിലിന്റെ പിന്തുണ പിന്‍വലിച്ച കാര്യം അറിയിച്ച് ഇന്നലെ ഫേസ്ബുക്കിലിട്ട പോസ്റ്റിന് താഴെയും അധിക്ഷേപകരമായ കമന്റുകളാണ് ചിലര്‍ പോസ്റ്റ് ചെയ്യുന്നത്.

നേരത്തെ വനിത മതിലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച പോസ്റ്റിനു കീഴിലും മഞ്ജു വാര്യർ വ്യാപകമായി ആക്രമിക്കപ്പെട്ടിരുന്നു.

മഞ്ജുവാര്യര്‍ പങ്കെടുത്താലും ഇല്ലെങ്കിലും വനിതാ മതിലിന് ക്ഷീണമൊന്നുമുണ്ടാവില്ലെന്നായിരുന്നു വൈദ്യുതി മന്ത്രി എം.എം മണി പറഞ്ഞത്. സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗം പി.കെ ശ്രീമതിയും സമാനമായ പ്രതികരണമായിരുന്നു നടത്തിയത്. എന്നാൽ വനിത മതിലിനെ അനുകൂലിക്കുന്ന ചിലരുടെ കമന്റുകൾ തികച്ചും ജനാധിപത്യ വിരുദ്ധവും, വ്യക്തി അധിക്ഷേപവുമായി മാറുന്നതും കാണാമായിരുന്നു.

കൂടെ നിന്നവരെയൊക്കെ ചതിച്ച പാരമ്പര്യമുളള മഞ്ജൂ നിന്നെ കണ്ടിട്ടല്ല അനാചാരങ്ങള്‍ക്കെതിരെ മുല മുറിച്ചെറിഞ്ഞ നങ്ങേലിയുടെ മണ്ണില്‍ വനിതാ മതില്‍ തീരുമാനിക്കപ്പെട്ടത് മഹാ സമുദ്രത്തില്‍ നിന്ന് നീയെന്നെ ഒരു തുള്ളി വെളളം കെട്ടുപോയാലും ഈ മതില്‍ ഉയരുക തന്നെ ചെയ്യും’ എന്നാണ് ഒരാളുടെ കമന്റ്.

പണ്ട് മതില് ചാടി സംവിധായകന് ഒപ്പം പോയി, പിന്നേം ചാടി ദിലീപിന്റെ ഒപ്പം പോയി ഇപ്പളും മതിലെന്ന് കേള്‍ക്കുമ്പോള്‍ ഒരു കുളിരാ മഞ്ജു ചേച്ചിക്ക് എന്നാണ് മറ്റൊരു കമന്റ്.

നേരത്തെ താന്‍ വനിതാമതിലിനൊപ്പമാണെന്നും നവോത്ഥാനമൂല്യം സംരക്ഷിക്കണമെന്നും സ്ത്രീ പുരുഷ സമത്വം അനിവാര്യമാണെന്നുമായിരുന്നു മഞ്ജു പറഞ്ഞിരുന്നത്. എന്നാൽ വനിത മതിലിന് ഒരു രാഷ്ട്രീയ നിറം കൈ വന്ന സാഹചര്യത്തിൽ താൻ പിന്മാറുകയാണെന്നു അവർ പിന്നീട് അറിയിക്കുകയായിരുന്നു.

വനിത മതിലിനു പിന്തുണ; സോഷ്യല്‍ മീഡിയയില്‍ ക്രൂശിക്കപ്പെട്ട് മഞ്ജു വാര്യര്‍

കറി പൌഡര്‍ അടിപൊളിയാണ് എന്നു പറയുന്നത് പോലെ എളുപ്പമല്ല രാഷ്ട്രീയം സംസാരിക്കുന്നത്; കീഴടങ്ങിയ മഞ്ജുവിനോടാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍