UPDATES

സോഷ്യൽ വയർ

‘ഡാഡി കൂൾ’: എയർ ഹോസ്റ്റസായ മകൾക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാൻ ഈ അച്ഛനെടുത്തത് ആറ് ടിക്കറ്റുകൾ; ആശംസകളുമായി സോഷ്യൽ മീഡിയയും

വോഗൻ കുടുംബം ഇത്തവണ ഫ്ളൈറ്റിനകത്ത് ആണ് ക്രിസ്മസ് ആഘോഷിച്ചത്.

ഡെൽറ്റ എയർലൈൻസിലെ പിയേഴ്സ് വോഗനും അച്ഛൻ ഹാൾ വോഗനുമാണ് ക്രിസ്മസ് ആഘോഷ വേളയിൽ സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചു പറ്റിയ അച്ഛനും മകളും. ക്രിസ്മസ് ആഘോഷിക്കാൻ ഫ്ലൈറ്റ് അറ്റന്ഡന്റായ മകൾക്ക് ലീവ് കിട്ടാതിരുന്നതിനെ തുടർന്ന് അന്നേ ദിവസം മകളോടൊത്ത് ചിലവഴിക്കാൻ ആറ് ഫ്ലൈറ്റ് ടിക്കറ്റുകൾ എടുത്ത ഹാൾ വോഗൻ എന്ന പിതാവാണിപ്പോൾ സോഷ്യൽ മീഡിയയുടെ താരം.

വോഗൻ കുടുംബം ഇത്തവണ ഫ്ളൈറ്റിനകത്ത് ആണ് ക്രിസ്മസ് ആഘോഷിച്ചത്. ഹാലിന്റെ സഹയാത്രികനായ മൈക് ലേവി ഫേസ്ബുക്കിൽ ഈ സംഭവം പോസ്റ്റ് ചെയ്തതോടു കൂടിയാണ് സ്‌നേഹത്തിന്റെ പര്യായമായ ഈ അച്ഛനെ ലോകം അറിയുന്നത്.

മകളുടെ ഡ്യൂട്ടി ടൈം അനുസരിച്ച് എല്ലാ ടിക്കറ്റുകളും റെഡിയാക്കി ഒന്നിച്ച് ക്രിസ്മസ് ആഘോഷിച്ച ഈ അച്ഛന് സ്നേഹമെന്നും രണ്ടു പേർക്കും ക്രിസ്മസ് ആശംസകൾ എന്നുമായിരുന്നു മൈക് ഫോട്ടോ സഹിതം ഫേസ്ബുക്കിൽ കുറിച്ചത്. പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് അഭിനന്ദനങ്ങളും, ആശംസകളുമായി എത്തുന്നത്. അസുഖം മൂലം ദീർഘ നാൾ ആയി ചികിത്സയിൽ ആയിരുന്ന ഹാൾ ഒരിടവേളക്ക് ശേഷം ആണ് യാത്ര ചെയ്യുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍