UPDATES

സോഷ്യൽ വയർ

ക്ലാസ് മുറിയെ ഡാന്‍സിലൂടെ മാറ്റിമറിച്ച് അദ്ധ്യാപകന്‍-വീഡിയോ

ഡാന്‍സ് ചെയ്യുന്ന അദ്ധ്യാപകര്‍ക്കൊപ്പം ഡാന്‍സ് ചെയ്തുകൊണ്ടുതന്നെ കുട്ടികളിവിടെ പഠിക്കുന്നു.

ക്ലാസ് മുറിയിലെ നാല് ചുമരുകള്‍ക്കുള്ളില്‍ അദ്ധ്യാപകന്‍ പഠിപ്പിക്കുന്ന പാഠങ്ങള്‍ എത്രത്തോളം കുട്ടികളിലേക്കെത്തുന്നുണ്ടാവും. ഇത്തരം വിരസമായ ക്ലാസ് മുറികളെ മാറ്റിമറിച്ചിരിക്കുകയാണ് ഒഡീഷയിലെ ഈ അദ്ധ്യാപകന്‍. കോരപുട്ട് ജില്ലയിലെ ഒരു പ്രൈമറി സ്‌കൂളിലാണ് വ്യത്യസ്ഥമായ സമീപനത്തിലൂടെ കുട്ടികളെ പഠിപ്പിക്കുന്നത്. ഹെഡ്മാസ്റ്റര്‍ പ്രഫുല്ല കുമാറാണ് പാട്ടുകളിലൂടെ കുട്ടികളെ പഠിപ്പിക്കുക എന്ന രീതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

രസകരമായ ഈ ക്ലാസ് മുറിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്.

ഇത്തരം പഠനരീതിയിലൂടെ പാഠനത്തിലുള്ള കുട്ടികളുടെ താല്‍പ്പര്യം വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്നു എന്നാണ് അദ്ധ്യാപകര്‍ പറയുന്നത്. 2008 മുതല്‍ ഇവിടെ കുട്ടികളെ ഈ രീതിയിലാണ് പഠിപ്പിക്കുന്നത്. ഡാന്‍സ് ചെയ്യുന്ന അദ്ധ്യാപകര്‍ക്കൊപ്പം ഡാന്‍സ് ചെയ്തുകൊണ്ടുതന്നെ കുട്ടികളിവിടെ പാഠങ്ങള്‍ പഠിക്കുന്നു.

“ക്യാമ്പിലേക്ക് കക്കൂസിന്റെ പണിയെടുക്കാന്‍ മണ്ണു മാന്തിയപ്പോള്‍ അമ്മമ്മയെ മാന്തിയെടുക്കുകയാണോ എന്നാണവന്‍ ചോദിച്ചത്”; ദുരന്തരാത്രിയെ ഓര്‍മിച്ച് കവളപ്പാറക്കാര്‍, ഇനി എങ്ങോട്ട് പോകും?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍