UPDATES

സോഷ്യൽ വയർ

‘എന്ത് കൊണ്ട് ആ മുറിയില്‍ ഒരു സ്ത്രീയില്ല’: നരേന്ദ്ര മോദിക്കും, ബോളിവുഡിനുമെതിരെ ദിയ മിർസയുടെ ട്വീറ്റ് വിവാദമാകുന്നു

നടന്‍ അക്ഷയ്‍ കുമാര്‍ മോദിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രം ട്വീറ്റ് ചെയ്തിരുന്നു. ഈ ചിത്രത്തിൽ പുരുഷന്മാരായ നടന്മാരും, നിർമാതാക്കളും മാത്രമാണ് ഉണ്ടായിരുന്നത്.

ചൊവ്വാഴ്ച മുംബെെയിലെ രാജ്ഭവനില്‍ വച്ച് സിനിമ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബോളിവുഡ് നടന്മാരുമായും നിര്‍മാതാക്കളുമായും നടത്തിയ ചർച്ചയിൽ ഒരു സ്ത്രീയെ പോലും പങ്കെടുപ്പിക്കാത്തതെന്ത് കൊണ്ടാണെന്ന് നടി ദിയ മിർസ.

നടന്‍ അക്ഷയ്‍ കുമാര്‍ മോദിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രം ട്വീറ്റ് ചെയ്തിരുന്നു. ഈ ചിത്രത്തിൽ പുരുഷന്മാരായ നടന്മാരും, നിർമാതാക്കളും മാത്രമാണ് ഉണ്ടായിരുന്നത്. ഈ ചിത്രം റീട്വീറ്റ് ചെയ്ത ദിയ മിര്‍സ ആ മുറിയില്‍ എന്ത് കൊണ്ട് ഒരു സ്ത്രീയില്ലാത്തതിന് പിന്നില്‍ എന്താണ് കാരണമെന്ന് ചോദ്യമുയര്‍ത്തി. പിടിഐ റിപ്പോര്‍ട്ട് പ്രകാരം നിര്‍മാതാക്കളായ റിതേഷ് സിഥ്‍വാനി, കരണ്‍ ജോഹര്‍, രാകേഷ് റോഷന്‍, റോണി സ്ക്രൂീവാല, പ്രസൂണ്‍ ജോഷി, സിബിഎഫ്സി ചെയര്‍മാന്‍ സിഥാര്‍ഥ് റോയ് കപൂര്‍, അജയ് ദേവ്ഗണ്‍, അക്ഷയ് കുമാര്‍ തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

ദിയ മിർസയുടെ ട്വീറ്റിനോട് സമ്മിശ്ര പ്രതികാരങ്ങളാണ് ട്വിറ്ററിൽ ഉയരുന്നത്. അതെ സമയം തന്റെ ചോദ്യത്തിൽ ഉറച്ചു നിൽക്കുന്നതാണ് ദിയ മിർസ പ്രതികരിച്ചു. “ഇത് മൗലികം ആയ ഒരു അവകാശത്തിന്റെ പ്രശ്നം ആണ്. സിനിമ ഇൻഡസ്ട്രി എന്ന് പറയുന്നത് സ്ത്രീയും പുരുഷനും ഉൾപ്പെടുന്ന ഒരു മേഖലയാണ്. തീർച്ചയായും ഇത്തരം ഒരു യോഗത്തിൽ സ്ത്രീകളെ കൂടി ഉൾപ്പെടുത്തണം. അതുണ്ടായിട്ടില്ല. അത് കൊണ്ടാണ് ചോദ്യം ചോദിക്കേണ്ടി വരുന്നത്.” മറ്റൊരു ചോദ്യത്തിന് മറുപടിയായി ദിയ മിർസ പറഞ്ഞു.

പ്രധാനമന്ത്രി സ്ത്രീകളെ ക്ഷണിക്കാത്തതിനെ വിമര്‍ശിച്ച് ദിയ മിർസക്ക് പുറമെ സിനിമാ മേഖലയിലെ ഉള്‍പ്പെടുയുള്ളവര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് വന്നിട്ടുണ്ട്.അതെ സമയം അക്ഷയ് കുമാറോ ബോളിവുഡ് സംഘടനകളോ ദിയ മിർസയുടെ ട്വീറ്റിനോട് പ്രതികരിച്ചിട്ടില്ല.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍