UPDATES

സോഷ്യൽ വയർ

‘ഇപ്പോൾ ബഹിഷ്കരിച്ചത് കൊണ്ട് കാര്യമില്ല, വർഷങ്ങളായി നിങ്ങൾ തന്നെ വളർത്തി കൊണ്ടു വന്നവരാണ് ഈ വർഗ്ഗീയ വിത്തുകൾ’: മാധ്യമങ്ങൾക്കെതിരെ സംവിധായകൻ ഡോ ബിജു

യാതൊരു സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ ബോധമോ എന്തിന് പൊതു വിവരമോ പോലുമില്ലാത്ത എത്രയോ പേർക്ക് വിസിബിലിറ്റി നൽകി നേതാവ് പരിവേഷം നൽകിയത് മാധ്യമങ്ങളുടെ അന്തിച്ചർച്ചകൾ ആണ്.

സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ ബോധമോ, പൊതു വിവരമോ പോലുമില്ലാത്തവർക്കു നേതാക്കൾ പരിവേഷം നൽകിയത് കേരളത്തിലെ മാധ്യമങ്ങളാണെന്ന് സംവിധായകൻ ഡോക്ടർ ബിജു. തന്റെ ഫേസ്ബുക് കുറിപ്പിലാണ് ബിജുകുമാർ മാധ്യമങ്ങൾക്കെതിരെ ആഞ്ഞടിച്ചത്. “യാതൊരു സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ ബോധമോ എന്തിന് പൊതു വിവരമോ പോലുമില്ലാത്ത എത്രയോ പേർക്ക് വിസിബിലിറ്റി നൽകി നേതാവ് പരിവേഷം നൽകിയത് മാധ്യമങ്ങളുടെ അന്തിച്ചർച്ചകൾ ആണ്.” ബിജു പറഞ്ഞു.

മാധ്യമങ്ങളുടെ അന്തി ചർച്ചകളിലൂടെയാണ് പലരും നേതാക്കന്മാരായി വേഷം കെട്ടി രൂപാന്തരം പ്രാപിച്ചത് പോലും. ഇത്തരത്തിൽ യാതൊരു വിധ കഴിവുകളും ഇല്ലാത്ത അല്ലെങ്കിൽ അസംബന്ധവും വായാടിത്തവും വിഡ്ഢിത്തവും മാത്രം കൈ മുതലാക്കിയ ഒട്ടേറെ ആളുകളെ സ്ഥിരമായി ചാനൽ ചർച്ചയിൽ കസേര ഇട്ടു കൊടുത്ത് ജനങ്ങൾക്ക് മുന്നിൽ പരിചിതരാക്കി അവർക്ക് വിസിബിലിറ്റി നൽകി എന്നത് ആണ് കേരളത്തിലെ മാധ്യമങ്ങൾ ചെയ്ത ഒരു സാംസ്കാരിക ക്രിമിനൽ കുറ്റം. അദ്ദേഹം പറഞ്ഞു

ശബരിമല വിഷത്തിൽ ഇന്നും ഇന്നലെയുമായി ബിജെപി ശബരിമല കർമസമിതി പ്രവർത്തകർ നടത്തിവരുന്ന പ്രതിഷേധങ്ങള്‍ക്കിടെ മാധ്യമപ്രവർത്തകർക്ക് നേരെ നടത്തിയ അക്രമത്തിൽ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന്റെ ഭാഗമായി ബിജെപി അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയുടെ ഇന്ന് നടത്താനിരുന്ന വാർത്താ സമ്മേളനം ബഹിഷ്ക്കരിക്കും എന്ന് കേരള പത്ര പ്രവർത്തക യൂണിയൻ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് മാധ്യമങ്ങൾക്കും ചില ഓര്മപ്പെടുത്തലുമായി സംവിധായകൻ ഡോക്ടർ ബിജു രംഗത്തെത്തിയത്.

ബിജുകുമാർ ദാമോദറിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം:

യാതൊരു സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ ബോധമോ എന്തിന് പൊതു വിവരമോ പോലുമില്ലാത്ത എത്രയോ പേർക്ക് വിസിബിലിറ്റി നൽകി നേതാവ് പരിവേഷം നൽകിയത് മാധ്യമങ്ങളുടെ അന്തിച്ചർച്ചകൾ ആണ്.

മാധ്യമങ്ങളുടെ അന്തി ചർച്ചകളിലൂടെയാണ് പലരും നേതാക്കന്മാരായി വേഷം കെട്ടി രൂപാന്തരം പ്രാപിച്ചത് പോലും. ഇത്തരത്തിൽ യാതൊരു വിധ കഴിവുകളും ഇല്ലാത്ത അല്ലെങ്കിൽ അസംബന്ധവും വായാടിത്തവും വിഡ്ഢിത്തവും മാത്രം കൈ മുതലാക്കിയ ഒട്ടേറെ ആളുകളെ സ്ഥിരമായി ചാനൽ ചർച്ചയിൽ കസേര ഇട്ടു കൊടുത്ത് ജനങ്ങൾക്ക് മുന്നിൽ പരിചിതരാക്കി അവർക്ക് വിസിബിലിറ്റി നൽകി എന്നത് ആണ് കേരളത്തിലെ മാധ്യമങ്ങൾ ചെയ്ത ഒരു സാംസ്കാരിക ക്രിമിനൽ കുറ്റം.

ചാനൽ ചർച്ച എന്നത് കോമാളി രൂപമാക്കി മാറ്റി അതിന്റെ അന്തസ്സത്തയും ഗൗരവും ചോർത്തി കളഞ്ഞു കേരളത്തിലെ ന്യൂസ് ചാനലുകൾ. അത് രാഷ്ട്രീയത്തിൽ മാത്രമല്ല എല്ലാ വിഷയങ്ങളിലും അങ്ങനെയാണ്. എതിർ ഭാഗം പറയാൻ അവർ വേണ്ടേ എന്നു പറഞ്ഞുള്ള ന്യായത്തിൽ രാഷ്ട്രീയ ചർച്ചകളിൽ നിങ്ങൾ വർഗ്ഗീയ വാദികൾക്കും വിവരക്കേടുകൾക്കും പൊതു ഇടത്തിൽ നിരന്തരം സ്‌പെയ്‌സ് കൊടുത്തു. സിനിമയുടെ ചർച്ചകളിൽ ക്രിമിനലുകൾക്കും റിയൽ എസ്റ്റേറ്റ് മാഫിയ, താര സപ്പോട്ട വിവരക്കേടുകളെയും വിളിച്ചാനയിച്ചു അട്ടഹസിക്കാൻ ഇട നൽകി. പ്രിയ മാധ്യമങ്ങളെ ടെലിവിഷൻ ചർച്ചകൾ എന്നത് വളരെ പ്രോഗ്രസ്സീവ് ആയ ഒരിടം ആണ്. ചർച്ച ചെയ്യേണ്ടത് ജനാധിപത്യ ബോധത്തോടെ വിഷയങ്ങളിൽ അവഗാഹമുള്ള ആളുകൾ തമ്മിലാണ്. അങ്ങനെയുള്ള ആളുകളെ തിരഞ്ഞു പിടിച്ചു കൊണ്ട് വന്ന് ആണ് ആരോഗ്യപരമായ ചർച്ചകൾ ആണ് നടത്തേണ്ടത്.

നിങ്ങൾ ഇപ്പോൾ ബഹിഷ്കരിച്ചത് കൊണ്ട് മാത്രം കാര്യമില്ല. കഴിഞ്ഞ എത്രയോ വർഷങ്ങളായി നിങ്ങൾ തന്നെ വളർത്തി കൊണ്ടു വന്നവരാണ് ഈ വർഗ്ഗീയ വിത്തുകൾ. നിങ്ങളാണ് അവർക്ക് പൊതു സമൂഹത്തിൽ മാന്യത കല്പിച്ചു കൊടുത്തത്. അവർ പറയുന്ന വിവരക്കേടുകളും വിഷവും പ്രൈം ടൈമിൽ ജനങ്ങളിലേക്കെത്തിക്കാൻ അവർക്ക് ചൂട്ടു തെളിച്ചു കൊടുത്തത് നിങ്ങളാണ്. മാധ്യമ പ്രവർത്തനം കുറച്ചു ഉത്തരവാദിത്വവും സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക കാഴ്ചപ്പാടുകളും വേണ്ട ഒന്നാണ്. എന്ത് കാണിക്കണം എന്ന് തീരുമാനിക്കുന്നത് പോലെ തന്നെ പ്രധാനമാണ് എന്ത് കാണിക്കേണ്ട എന്നു തീരുമാനിക്കുന്നതും . ഒരു ജനത ആരെയൊക്കെ കേൾക്കണം എന്ന് തീരുമാനിക്കുന്നത് പോലെ തന്നെ അതി പ്രധാനമാണ് ആരെയൊക്കെ കേൾക്കരുത് എന്ന് തീരുമാനിക്കുന്നതും…വർഗ്ഗീയ വിഷങ്ങൾക്കും ക്രിമിനലുകൾക്കും അക്രമികൾക്കും , വിവരക്കേടുകൾക്കും പൊതു ഇടത്തിൽ സ്വീകാര്യതയും വിസിബിലിറ്റിയും നൽകുക എന്നതല്ല മാധ്യമ ധർമ്മം.മറിച്ച് അത് നൽകാതിരിക്കുക എന്നത് തന്നെയാണ്..നിങ്ങളുടെ ന്യൂസ് റൂമുകളിൽ അന്തി ചർച്ചകളിൽ ഈ മാധ്യമ ധർമം ഉയർത്തിപ്പിടിക്കാൻ ഇനിയെങ്കിലും നിങ്ങൾക്കാവുമോ എന്ന ലളിതമായ ഒരു ചോദ്യമേ നിങ്ങൾക്ക് മുന്നിലുള്ളൂ. നിങ്ങളുടെ ന്യൂസ് നൈറ്റ് ചർച്ചകളിൽ അഥിതികളുടെ കസേരകളിൽ ആ ഇരിപ്പിടത്തിൽ ഇരുന്നു സംസാരിക്കാൻ അർഹരായവരെ ആണോ നിങ്ങൾ കണ്ടെത്തി പ്ലെയിസ് ചെയ്യുന്നത് എന്ന് നിങ്ങൾ തന്നെ ആലോചിക്കേണ്ടതുണ്ട്. നിങ്ങളുടെ ന്യൂസ് റൂമിന്റെ നിലവാരം നിങ്ങൾക്ക് തന്നെ നിശ്ചയിക്കാം..അത് നന്നായി നിശ്ചയിച്ചാൽ മാധ്യമ ധർമം എന്ന് നിങ്ങൾക്ക് നട്ടെല്ല് നിവർത്തി തന്നെ പറയാം..അല്ലെങ്കിൽ റിമോട്ടുകൾ ഞങ്ങളുടെ കയ്യിലുണ്ട്. നിങ്ങളുടെ അതിഥികളുടെ നിലവാരമില്ലായ്മയും വർഗ്ഗീയ വിഷം വമിപ്പിക്കലും വിഡ്ഢിത്തം പറച്ചിലും അട്ടഹാസങ്ങളും കേൾക്കേണ്ട ബാധ്യത ഞങ്ങൾക്കില്ല എന്ന് ഓർമിപ്പിച്ചു കൊള്ളട്ടെ..ഞങ്ങളുടെ തലച്ചോറിൽ ഇരുട്ട് നിറയ്ക്കാനും ഞങ്ങളുടെ മനസ്സിൽ മാനവികത ഇല്ലാതാക്കാനും ഞങ്ങൾക്ക് സൗകര്യമില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍