UPDATES

സോഷ്യൽ വയർ

മിനിഞ്ഞാന്ന് പാതിനേരാ നേരത്ത് മൂത്രമൊഴിക്കാന്‍ ഇറങ്ങിയപ്പോള്‍ ഇന്ത്യ ഒരു റോക്കറ്റ് മാനത്തേക്ക് വിജയകരമായി പറത്തിവിട്ടിരുന്നു; സെന്‍കുമാറിനോട് സംവിധായകന്‍ വി സി അഭിലാഷ്

ഐഎസ്ആര്‍ഒയ്‌ക്കോ ബഹിരാകാശ രംഗത്തിനോ യാതൊരു സംഭാവനയും നല്‍കാത്ത, ശരാശരിയിലും താഴെ മാത്ര നിലവാരമുള്ള ശാസ്ത്രജ്ഞനായ നമ്പി നാരായണന് എന്തിന് പദ്മഭൂഷണ്‍ നല്‍കി എന്നായിരുന്നു സെന്‍കുമാറിന്റെ ചോദ്യം

നമ്പി നാരായണന് പ്ദ്മഭൂഷണ്‍ പുരസ്‌കാരം നല്‍കിയതിനെ ചോദ്യം ചെയ്ത് മുന്‍ ഡിജിപി സെന്‍കുമാര്‍ രംഗത്തു വന്നത് ഇന്നത്തെ പ്രധാന വാര്‍ത്തകളില്‍ ഒന്നായിരുന്നു. ഐഎസ്ആര്‍ഒയ്‌ക്കോ ബഹിരാകാശ രംഗത്തിനോ യാതൊരു സംഭാവനയും നല്‍കാത്ത, ശരാശരിയിലും താഴെ മാത്ര നിലവാരമുള്ള ശാസ്ത്രജ്ഞനായ നമ്പി നാരായണന് എന്തിന് പദ്മഭൂഷണ്‍ നല്‍കി എന്ന് അവാര്‍ഡ് നല്‍കിയവര്‍ വിശദീകരിക്കണം എന്നായിരുന്നു സെന്‍കുമാറിന്റെ വാക്കുകള്‍. ഈ ആക്ഷേപത്തിന് നമ്പി നാരയണ്‍ തന്നെ മറുപടി നല്‍കിയതിനു പിന്നാലെ സമൂഹമാധ്യമങ്ങളിലടക്കം നിരവധി പേര്‍ സെന്‍കുമാറിനെതിരേ വിമര്‍ശനവുമായി എത്തിയിരുന്നു. ഇക്കൂട്ടത്തില്‍ സംവിധായകനും മാധ്യമപ്രവര്‍ത്തകനുമായ വി സി അഭിലാഷിന്റെ ഒരു മറുപടി ഇപ്പോള്‍ സോഷ്യല്‍ മീഡിയ എറ്റെടുത്തിരിക്കുകയാണ്. നമ്പി നാരായണന്റെ സംഭവാന എന്താണെന്നു ചോദിക്കുന്ന സെന്‍കുമാറിന് അഭിലാഷ് പരിഹാസ ചുവയോടെ പറയുന്ന നല്‍കുന്ന മറുപടി തുടങ്ങുന്നത് ഇങ്ങനെയാണ്; മിനിഞ്ഞാന്ന്, രാത്രിയുടെ അന്ത്യയാമങ്ങളില്‍ അതായത്, താങ്കള്‍ മൂത്രമൊഴിക്കാന്‍ പുറത്തേക്കിറങ്ങുന്ന ആ പാതിരാനേരത്ത് ഇന്ത്യ ഒരു റോക്കറ്റ് മാനത്തേക്ക് വിജയകരമായി പറഞ്ഞു വിട്ടു. അതിന്റെ പേര് PSLV C 44. ഈ റോക്കറ്റ്, നിങ്ങള്‍ പരിഹസിച്ച നമ്പി നാരായണന്‍ ദശാബ്ദങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ ബഹിരാകാശ ദൗത്യത്തിന് നല്‍കിയ മഹത്തായ സംഭാവനയാണ് എന്ന കാര്യം നിങ്ങള്‍ക്കറിയാമോ?

വി സി അഭിലാഷിന്റെ ഫെയ്‌സബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ;

ശ്രീമാന്‍ സെന്‍കുമാര്‍ അറിയാന്‍,

മിനിഞ്ഞാന്ന്,
രാത്രിയുടെ അന്ത്യയാമങ്ങളില്‍
അതായത്, താങ്കള്‍ മൂത്രമൊഴിക്കാന്‍ പുറത്തേക്കിറങ്ങുന്ന ആ പാതിരാനേരത്ത്
ഇന്ത്യ ഒരു റോക്കറ്റ് മാനത്തേക്ക് വിജയകരമായി പറഞ്ഞു വിട്ടു.

അതിന്റെ പേര് PSLV ഇ 44.

ഈ റോക്കറ്റ്, നിങ്ങള്‍ പരിഹസിച്ച
നമ്പി നാരായണന്‍ ദശാബ്ദങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ ബഹിരാകാശ ദൗത്യത്തിന് നല്‍കിയ മഹത്തായ സംഭാവനയാണ് എന്ന കാര്യം നിങ്ങള്‍ക്കറിയാമോ?

ആ റോക്കറ്റിലെ Second Stage ലെ
നാല് എന്‍ജിനുകള്‍
നമ്പി നാരായണന്‍ എന്ന ശാസ്ത്രജ്ഞന്റെ പ്രതിഭയുടെ സൃഷ്ടിയാണ്.

ഇന്നോളം
ഒരു പരാജയവും നേരിടാത്ത,

മംഗള്‍യാനടക്കം ഉയരങ്ങളിലേക്ക് കൊണ്ടുപോയ,
വികാസ് എന്‍ജിന്റെ
ചരിത്രം
സമയം കിട്ടുമ്പോള്‍
ഗൂഗിളില്‍ തപ്പി നോക്കുക.

അങ്ങനെ ഏമാന് വിവരം വയ്ക്കട്ടെ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍