UPDATES

സോഷ്യൽ വയർ

കേരളത്തിൽ ഹിന്ദുക്കൾക്ക് യാതൊരു പ്രശ്നവുമില്ല, ബിജെപിയുടെ നുണ പ്രചരണങ്ങളിൽ കുടുങ്ങരുത്: ടി എം കൃഷ്ണ

ഹിന്ദു വിശ്വാസങ്ങളെ നിലവിൽ ആരും രക്ഷപ്പെടുത്തേണ്ട സാഹചര്യവും നിലനിൽക്കുന്നില്ല. യുഡിഎഫ് ആയാലോ എൽഡിഎഫ് ആയാലോ ഹിന്ദു വിശ്വാസങ്ങളിൽ മാറ്റം ഒന്നും വരില്ല.

പോളിങ്ങ് ബൂത്തിലേക്ക് പോവുന്ന കേരളം വർഗ്ഗീയ കക്ഷികളുടെ നുണ പ്രചരണത്തിൽ കുടുങ്ങരുതെന്ന് ആഹ്വാനവുമായി പ്രശസ്ത കർണാട സംഗീതജ്ഞൻ ടിഎം കൃഷ്ണ. കേരളത്തിന്റെ സംസ്താരവും ജനങ്ങളുടെ വിശ്വാസങ്ങളും അപകടത്തിലാണെന്നാണ് പ്രധാന മന്ത്രി മോദിയും ബിജെപിയും തുടർച്ചയായി പ്രചരിപ്പിച്ച് വരുന്നത്. എന്നാൽ സംസ്ഥാനത്ത് ഇത്തരം ഒരു അവസ്ഥയില്ലെന്നും ടിഎം കൃഷ്ണ പറയുന്നു. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

കേരളത്തിലെ ഹിന്ദു വിശ്വാസങ്ങൾ യാതൊരു തരത്തിലുമുള്ള ഭീഷണിയും നേരിടുന്നില്ല. ഹിന്ദു വിശ്വാസങ്ങളെ നിലവിൽ ആരും രക്ഷപ്പെടുത്തേണ്ട സാഹചര്യവും നിലനിൽക്കുന്നില്ല. യുഡിഎഫ് ആയാലോ എൽഡിഎഫ് ആയാലോ ഹിന്ദു വിശ്വാസങ്ങളിൽ മാറ്റം ഒന്നും വരില്ല. ക്ഷേത്രാചാരങ്ങളും മറ്റും തുടരും. ഇക്കാര്യം തനിക്ക് ഉറപ്പിച്ച് പറയാനാവും. കാരണം രണ്ട് പതിറ്റാണ്ടായി കേരളത്തിലെ 100 കണക്കിന് ക്ഷേത്രങ്ങളിൽ ഉള്‍പ്പെടെ വിവിധ ഇടങ്ങളിൽ താൻ സംഗീത പരിപാടികളുമായി സഞ്ചരിച്ചിട്ടുണ്ടെന്നും ടിഎം കൃഷ്ണ വ്യക്തമാക്കുന്നു.

ടിഎം കൃഷ്ണയുടെ കുറിപ്പിന്റെ പൂർണരൂപം..

Kerala goes to the poll tomorrow. Please do not believe the lies being propagated by Mr Modi and the BJP that Hinduism and tradition is in jeopardy in Kerala. Hinduism is safe in Kerala, it needs no rescuing! Neither under the UDF or LDF has Hindu faith diminished. Temple traditions and rituals have continued. I have performed in hundreds of temples across the length and breadth of the state for over two decades and I can say this with surety.
T M Krishna

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍