UPDATES

സോഷ്യൽ വയർ

ഇത് സഹായ’കൊക്ക്’; താഴ്ച്ചയിലേക്ക് വീണ ചെരുപ്പ് കുട്ടിക്ക് എടുത്ത്‌കൊടുത്ത് താറാവ്-വീഡിയോ

ആദ്യത്തെ രണ്ട് ഉദ്യമം പരാജയപ്പെട്ടിട്ടും താറാവ് പിന്‍മാറാന്‍ തയ്യാറല്ലായിരുന്നു.

വളര്‍ത്ത് മൃഗങ്ങളുടെ സ്‌നേഹം നമുക്ക് അളക്കാന്‍ കഴിയുകയില്ല. പലപ്പോഴും നിര്‍ണ്ണായക നിമിഷങ്ങളില്‍ സഹായത്തിനെത്തുക നമ്മുടെ വളര്‍ത്ത് മൃഗങ്ങളാവും. ഇത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്.

താഴ്ചയിലേക്ക് വീണുപോയ ചെരുപ്പ് ഉടമയായ കുട്ടിക്ക് താറാവെടുത്ത് നല്‍കുന്നതാണ് വീഡിയോ.

ചെരുപ്പ് വീണുപോയതിന്റെ വിഷമത്തിലിരിക്കുന്ന കുട്ടിയെ വീഡിയോയില്‍ കാണാം. ഇതുകണ്ട താറാവ് തന്റെ കൊക്കുപയോഗിച്ച് ചെരുപ്പെടുത്ത് നല്‍കാന്‍ ശ്രമിക്കുന്നു. മൈല അഗൈ്വല എന്ന ഫെയ്‌സ്ബുക്ക് പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ആദ്യത്തെ രണ്ട് ഉദ്യമം പരാജയപ്പെട്ടിട്ടും താറാവ് പിന്‍മാറാന്‍ തയ്യാറല്ലായിരുന്നു.വീണ്ടും വീണ്ടും ശ്രമം തുടരുകയും ഒടുവില്‍ ചെരിപ്പെടുത്ത് നല്‍കുന്നതില്‍ വിജയിക്കുകയും ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍