UPDATES

സോഷ്യൽ വയർ

രാഷ്ട്രീയം മാത്രമല്ല, ഡാൻസും വഴങ്ങും, കിടിലൻ സ്റ്റെപ്പുകളുമായി എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കഴിഞ്ഞ പരിപാടിയുടെ വീഡിയോ കഴിഞ്ഞ ദിവസം ശ്രദ്ധിക്കപ്പെടുകയായിരുന്നു.

സ്റ്റേജില്‍ നിന്ന് മതിമറന്ന് ഡാന്‍സ് ചെയ്യുകയാണ് പെരുമ്പാവൂരുകാരുടെ എംഎല്‍എ. സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ് എല്‍ദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നൃത്തചുവടുകൾ. സ്വകാര്യ പരിപാടിക്കിടെയുള്ള എംഎല്‍എയുടെ ചുവടുകൾ ഇപ്പോള്‍ പൊട്ടിച്ചിരിപ്പിക്കുന്നതാണെന്നാണ് സോഷ്യൽ മീഡിയയുടെ നിലപാട്.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കഴിഞ്ഞ പരിപാടിയുടെ വീഡിയോ കഴിഞ്ഞ ദിവസം ശ്രദ്ധിക്കപ്പെടുകയായിരുന്നു. വേദിയിൽ നാടൻ പാട്ടിനൊപ്പം മതിമറന്ന് സ്റ്റെപ്പ് വയ്ക്കുകയാണ് എംഎൽഎ. കൂട്ടിന് കുറച്ച് കുട്ടികളും സുഹൃത്തുക്കളും കൂടി ചേർന്നതോടെ രംഗം കൊഴുക്കുകായിരുന്നു. എന്നിരുന്നാലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്.

ഒരു കോൺഗ്രസ്‌ നേതാവും 2016 മുതൽ പെരുമ്പാവൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് എൽദോസ് കുന്നപ്പിള്ളി. എന്നാല്‍ ഇതൊന്നും ഡാൻസിനെ ബാധിക്കില്ലെന്നാണ് ആരാധകരുടെ നിലപാട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍