UPDATES

സോഷ്യൽ വയർ

‘നമ്മുടെ ഗവൺമെൻറ് ജനങ്ങൾക്കെന്തെല്ലാം കൊടുത്തു, കൂടുതലും പ്രതിമകളാ കൊടുത്തത്’: സോഷ്യല്‍ മീഡിയയിലും ബിജെപിക്ക് രക്ഷയില്ല

വര്‍ഗീയ ദ്രുവീകരണവും പ്രതിമ നിര്‍മാണവും അയോധ്യ വിഷയവും മാത്രം ചര്‍ച്ച ചെയ്യുന്ന ബി.ജെ.പിയുടെ ഇരട്ടത്താപ്പിനെ തുറന്നുകാട്ടിയും ഭരണ വിരുദ്ധ നയങ്ങളെ തുറന്നുകാട്ടിയും ട്രോളുകള്‍ പ്രചരിക്കുന്നുണ്ട്.

ലോകസഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായി വിലയിരുത്തുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയസഭാ തിരഞ്ഞെടുപ്പുകളില്‍ അടിതെറ്റിയ ബിജെപിയെ ട്രോളിൽ മുക്കി സോഷ്യൽ മീഡിയ. മധ്യപ്രദേശ്, ചത്തീസ്ഗഢ്, രാജസ്ഥാന്‍, മിസോറാം, തെലങ്കാന എന്നിവിടങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ രാജ്യം ഭരിക്കുന്ന ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്.

ഇന്നലെ അര്‍ദ്ധരാത്രിയാണ് മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായത്. 116 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടതെന്നിരിക്കെ അവസാന ഫലം പുറത്തു വന്നപ്പോള്‍ കോൺഗ്രസ് 114 സീറ്റിലും ബിജെപി 109 സീറ്റിലുമാണ് വിജയിച്ചത്. കോൺഗ്രസിനെ പിന്തുണയ്ക്കുമെന്ന് രണ്ടു സീറ്റില്‍ വിജയിച്ച മായാവതിയുടെ ബിഎസ്പിയും ഒരു സീറ്റില്‍ വിജയിച്ച അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടിയും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.ഇതോടെ 15 വര്‍ഷം നീണ്ട ശിവരാജ് സിംഗ് ചൌഹാന്‍ ഭരണത്തിന് അന്ത്യം കുറിച്ച് കൊണ്ടാണ് കോണ്‍ഗ്രസ് ഈ പ്രധാന ഹിന്ദി സംസ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്.

ചാണകത്തില്‍ ചവിട്ടാതെ കന്യാകുമാരില്‍ നിന്ന് കാശ്മീരിലേക്ക് പോവാന്‍ വഴി തെളിഞ്ഞു എന്നാണ് 2014 ന് ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച സംസ്ഥാനങ്ങളുടെ ഗ്രാഫ് ചൂണ്ടിക്കാണിച്ച് സോഷ്യല്‍ മീഡിയ ട്രോളുന്നത്.

വര്‍ഗീയ ദ്രുവീകരണവും പ്രതിമ നിര്‍മാണവും അയോധ്യ വിഷയവും മാത്രം ചര്‍ച്ച ചെയ്യുന്ന ബി.ജെ.പിയുടെ ഇരട്ടത്താപ്പിനെ തുറന്നുകാട്ടിയും ഭരണ വിരുദ്ധ നയങ്ങളെ തുറന്നുകാട്ടിയും ട്രോളുകള്‍ പ്രചരിക്കുന്നുണ്ട്.

രാഹുല്‍ ഗാന്ധിയെയും മോദിയെയും താരതമ്യം ചെയ്തും ട്രോളുകളുണ്ട്. പതിവ് പോലെ സന്ദേശം സിനിമയിലെ രംഗങ്ങൾ ആണ് ഏറ്റവും അധികം ട്രോളര്മാര് ആശ്രയിക്കുന്നത്.

ട്രോളുകൾ കാണാം (കടപ്പാട് : വിവിധ ട്രോൾ പേജുകൾ)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍